ോ​കോവി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ം; പരി​ശോ​ധ​നയിൽ 49 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചുമത്തി
Tuesday, July 27, 2021 1:02 AM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 49 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
കൊ​ട്ടാ​ര​ക്ക​ര, ചി​ത​റ, ഇ​ള​മാ​ട്, ക​രീ​പ്ര, എ​ഴു​കോ​ണ്‍, കു​മ്മി​ള്‍, നെ​ടു​വ​ത്തൂ​ര്‍, നി​ല​മേ​ല്‍, പ​വി​ത്രേ​ശ്വ​രം, പൂ​യ​പ്പ​ള്ളി, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​യം, വെ​ളി​ന​ല്ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 18 കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കു​ക​യും 158 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലും പ​ര​വൂ​ര്‍, പാ​രി​പ്പ​ള്ളി, മ​യ്യ​നാ​ട്, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 15 കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 148 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
ക​രു​നാ​ഗ​പ്പ​ള്ളി, നീ​ണ്ട​ക​ര, ച​വ​റ, ഓ​ച്ചി​റ, തേ​വ​ല​ക്ക​ര, തൊ​ടി​യൂ​ര്‍, തെ​ക്കും​ഭാ​ഗം, പന്മന, ത​ഴ​വ ഭാ​ഗ​ങ്ങ​ളി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 14 കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 98 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. കു​ന്ന​ത്തൂ​രി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ന​ദ​ണ്ഡം ലം​ഘ​നം ക​ണ്ടെ​ത്തി​യ ര​ണ്ട് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 30 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പു​ന​ലൂ​രി​ലെ അ​ല​യ​മ​ണ്‍, ച​ണ്ണ​പ്പേ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.