കോ​ട​തി സ​മു​ച്ച​യ നി​ർ​മ്മാ​ണം; വൈകാൻ കാരണം സ്ഥലപരിമിതിയെന്ന് മുഖ്യമന്ത്രി
Tuesday, July 27, 2021 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: ക​രു​നാ​ഗ​പ്പ​ള്ളി കോ​ട​തി സ​മു​ച്ച​യ നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​മി​തി​യാ​ണ് നി​ർ​മ്മാ​ണം വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള 60 ആ​ർ വി​സ്തീ​ർ​ണ​മു​ള്ള ഭൂ​മി ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള​താ​ണ്. ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പോ​ളി​ടെ​ക്നി​കി​ന്‍റെ ക്ലാ​സു​ക​ളും ലാ​ബു​ക​ളും മെ​യി​ൻ കാ​ന്പ​സി​ലേ​ക്ക് മാ​റ്റി​യാ​ൽ മാ​ത്ര​മേ കൈ​മാ​റ്റം സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് സി.​ആ​ർ മ​ഹേ​ഷി​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യ​വേ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.