പാ​ല​രു​വി ഇ​ക്കോ​ടൂ​റി​സം തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം
Wednesday, July 28, 2021 10:24 PM IST
ആ​ര്യ​ങ്കാ​വ് : കോ​വി​ഡ്‌ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ പാ​ല​രു​വി ഇ​ക്കോ​ടൂ​റി​സം ഉ​ട​ന്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണമെ​ന്ന് പാ​ല​രു​വി ഇ​ക്കോ ടൂ​റി​സം ഐ​ഐ​ടി​യു​സി യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ്‌, വെ​ള്ളം കു​റ​വ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ നാ​ലു​മാ​സ​മാ​യി പാ​ല​രു​വി ഇ​ക്കോ​ടൂ​റി​സം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ ധാ​രാ​ളം വെ​ള്ളം ഉ​ണ്ടാ​യി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പാ​ല​രു​വി 2020 ന​വം​ബ​ർ എ​ട്ടുമുതൽ 2021 മാ​ർ​ച്ച് 21 വ​രെ തു​റ​ന്നുപ്ര​വ​ർ​ത്തി​ച്ച സ​മ​യ​ത്ത് കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം ടൂ​റി​സ്റ്റു​ക​ൾ വ​ന്ന ഇ​ന​ത്തി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന് 1795,000 ​രൂ​പ ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്.
പാ​ല​രു​വി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ച്ച് 49 ഗൈ​ഡ്മാ​ർ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​സ​ത്തി​ൽ 26 ജോ​ലി ല​ഭി​ക്കു​മാ​യി​രു​ന്നു.
അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തു​ച്ഛ​മാ​യ ദി​വ​സ​ങ്ങ​ളി​ലെ ജോ​ലി ല​ഭി​ക്കു​ന്നു​ള്ളൂ. ഈ ​കാ​ര​ണ​ത്താ​ൽ കോ​വി​ഡ് കാ​ല​ത്ത് ഇ​വ​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത പൂ​ര്‍​ണ്ണ​മാ​ണ്. പാ​ല​രു​വി ഇ​ക്കോ ടൂ​റി​സ​ത്തി​ൽ നി​ന്നും വ​നം വ​കു​പ്പി​ന് സീ​സ​ൺ സ​മ​യ​ങ്ങ​ളി​ൽ കോ​ടി​ക​ളു​ടെ ലാ​ഭ​മാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.
തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ൽ ആ​ണ് ഗൈ​ഡ്ന്മാ​ർ ജോ​ലി ചെ​യ്തു വ​രു​ന്ന​ത്. ശ​മ്പ​ള വ​ർ​ദ്ധ​ന​വും ജോ​ലി വ​ർ​ധ​ന​വും കൂ​ട്ട​ണ​മെ​ന്നും, പാ​ല​രു​വി ഇ​ക്കോ ടൂ​റി​സം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം തെ​ന്മ​ല ഡി ​എ​ഫ് ഒ ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും സം​ഘ​ടി​പ്പി​ക്കും എ​ന്ന് പാ​ല​രു​വി ഇ​ക്കോ ടൂ​റി​സം ഐ​ഐ​ടി​യു​സി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. സോ​മ​രാ​ജ​ൻ, സെ​ക്ര​ട്ട​റി കെ. ​രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.