കോൺഗ്രസ് ര​ണ്ടാം​ഘ​ട്ട നി​ൽ​പ് സ​മ​രം നടത്തി
Wednesday, July 28, 2021 11:02 PM IST
പ​ത്ത​നാ​പു​രം : കോ​ണ്‍​ഗ്ര​സ്‌​ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ര​ണ്ടാം​ഘ​ട്ടം നി​ൽ​പ് സ​മ​രം നടത്തി. പത്ത​നാ​പു​രം കോ​ണ്‍​ഗ്ര​സ്‌​ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് പ​ത്ത​നാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നി​ൽ​പ് സ​മ​രം ന​ട​ത്തിയത്. സ​മ​ര​ത്തി​ൽ ​ജെ.​എ​ൽ.​ന​സീ​ർ അ​ധ്യക്ഷ​നാ​യും ​സി.ആ​ർ. ന​ജീ​ബ് ഉ​ദ്ഘാ​ട​ന​ം ചെയ്തു. എം. ​ഷേ​ക്ക് പ​രീ​ത്, പൊ​ന്ന​മ്മ​ജ​യ​ൻ, റ്റി.​എം. ജാ​ഫ​ർ, അ​ബ്ദു​ൽ ന​വാ​സ്, ഫ​സ​ലൂ​ദ്ദീ​ൻ, അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ന​സ് പ​ഠി​ഞ്ഞാ​റ്റേ​തി​ൽ, ഷി​നു​മോ​ൻ, ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.