ഉ​ത്ര വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ
Wednesday, July 28, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് ഉ​ത്ര​വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് കൂ​ടി ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ചു. എ​ഴുകോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ ശി​വ​ശ​ങ്ക​ര​പ്പി​ള്ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഈ​സ്റ്റ് ക​ല്ല​ട പോ​ലീ​സ് സ്‌​റ്റേ​ഷ​ന്നി​ലെ ഗ്രേ​ഡ് എ​സ്ഐ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ച​ത്.
മു​ൻ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന 12 അം​ഗ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി​യും മ​റ്റു മൂ​ന്നു പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​യി​രു​ന്നു നേ​ര​ത്തെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ പോ​ലീ​സ് ഉ​ന്ന​ത​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു​മി​ല്ല.​
പോ​ലീ​സ് സേ​ന​ക്കു​ള്ളി​ൽ ത​ന്നെ ഇ​ത് അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഡിവൈഎ​സ്പി അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന​ത്.​
മു​ഖ്യ പ്ര​തി​ക​ളാ​യ സൂ​ര​ജ്, ചാ​വ​രു​കാ​വ് സു​രേ​ഷ് എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്ത​തും ഈ ​സം​ഘ​മാ​യി​രു​ന്നു. മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി​യ​തി​ൽ സേ​ന​ക്കു​ള്ളി​ൽ അ​മ​ർ​ഷ​വും പ​രാ​തി​ക​ളും ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ വി​ഷ​യം ഡിജിപി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​താ​ണ് ഇ​വ​ർ​ക്ക് കൂ​ടി ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യ​ത്.