പാരിപ്പള്ളിയിൽ മീൻ വിൽപന നടത്തിയ വയോധികയ്ക്കുനേരേ പോലീസിന്‍റെ ക്രൂരത
Thursday, July 29, 2021 11:02 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ട​ച്ചു​പൂ​ട്ട​ലി​ൻന്‍റെ ദ​യ​നീ​യ സാ​ക്ഷ്യ​പ​ത്ര​മാ​യി വ​യോ​ധി​ക​യു​ടെ നി​ല​വി​ളി. എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​ക​ർ​ന്ന് ആ​കാ​ശ​ത്തേ​ക്ക് നോ​ക്കി വി​ല​പി​ക്കു​ന്ന വ​യോ​ധി​ക ആ​രി​ലും നൊ​മ്പ​ര കാ​ഴ്ച​യാ​യി മാ​റി.​ പോ​ലീ​സി​ന്‍റെ ക്രൂ​ര​ത​യു​ടെ ഒ​രു ഇ​ര​യാ​യി ഈ ​വ​യോ​ധി​ക.​ പോ​ലീ​സി​ന്‍റെ മ​നു​ഷ്യ​ത്വ​മി​ല്ലാ​യ്മ​യു​ടെ ഒ​രു നാ​ണം​കെ​ട്ട തെ​ളി​വ് കൂ​ടി .
അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​ മു​ത​ല​പ്പൊ​ഴി​യി​ൽ നി​ന്നും മീ​ൻ വാ​ങ്ങി ത​ല​ച്ചു​മ​ടാ​യി പാ​രി​പ്പ​ള്ളി​ പാ​മ്പു​റ​ത്ത് കൊ​ണ്ടു​വ​ന്ന് വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.​ ക​ട​പ്പു​റ​ത്തെ കൊ​ച്ചു കു​ടി​ലി​ൽ രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ ക്കു​ന്ന ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്ത​ണം. ഭ​ർ​ത്താ​വ് മ​രി​ച്ച മൂ​ന്ന് മ​ക്ക​ളു​ള്ള മൂ​ത്ത മ​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും ഒ​രു നേ​ര​മെ​ങ്കി​ലും ആ​ഹാ​രം ന​ല്ക​ണം. വീ​ട് വ​ച്ച് ക​ട​ത്തി​ലാ​യ ഒ​രു മ​ക​ളു​ടെ ഭ​ർ​ത്താ​വ്.
മ​റ്റൊ​രു മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന് ഒ​രു ജോ​ലി​യു​മി​ല്ല. ഭാ​രി​ച്ച ബാ​ധ്യത​ക​ളാ​ണ് ഈ ​വ​യോ​ധി​ക​യെ ഇ​പ്പോ​ഴും മീ​ൻ ചു​മ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.
പാ​മ്പു​റ​ത്തെ റോ​ഡ​രി​കി​ലി​രു​ന്നാ​ണ് ഇ​വ​ർ മീ​ൻ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.​ വി​ഷ​മി​ല്ലാ​ത്ത ന​ല്ല മീ​ൻ ന​ല്കു​ന്ന​ത് കൊ​ണ്ട് നാ​ട്ടു​കാ​ർ​ക്കും ഇ​വ​രോ​ട് വ​ലി​യ ഇ​ഷ്ട​മാ​ണ്.
ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​പ്പോ​ൾ റോ​ഡി​ലി​രു​ന്ന് മ​ത്സ്യം വി​ല്ക്ക​രു​തെ​ന്ന് പോ​ലീ​സ് ഇ​വ​ർ​ക്ക് നി​ർ​ദേശം ന​ല്കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​വ​ർ​ക്കി​രു​ന്ന് ക​ച്ച​വ​ടം ചെ​യ്യാ​ൻ ഷെ​ഡ് പോ​ലെ ഒ​രു സം​വി​ധാ​നം ഒ​രു​ക്കി കൊ​ടു​ത്തു.​
രാവിലെ പ​ത്തോടെ സ്ഥ​ല​ത്തെ​ത്തി​യ പാ​രി​പ്പ​ള്ളി പോ​ലീ​സ് പാ​ത്ര​ങ്ങ​ളി​ലി​രു​ന്ന മീ​ൻ ച​വി​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ന​ശി​പ്പി​ക്ക​രു​തെ​ന്ന് വ​യോ​ധി​ക​ നി​ല​വി​ളി​ച്ചി​ട്ടും പോ​ലീ​സ് ആ​ ക​ണ്ണീ​രി​ന് വി​ല ക​ല്പി​ച്ചി​ല്ല. മീ​ൻ ന​ശി​പ്പി​ച്ച​ത​റി​ഞ്ഞാ​ൽ രോ​ഗി​യാ​യ ഭ​ർ​ത്താ​വ് ത​ള​ർ​ന്നു​വീ​ണു​പോ​കു​മെ​ന്ന് വ​യോ​ധി​ക വി​ല​പി​ക്കു​ന്നു.
16000 ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. 500 രൂ​പ​യ്ക്ക് മീ​ൻ വി​റ്റി​രു​ന്നു. മീ​ൻ വാ​ങ്ങി​യ​തി​ന്‍റെ പ​ണം എ​ങ്ങ​നെ ന​ൽകു​മെ​ന്ന് പോ​ലും അ​വ​ർ​ക്ക​റി​യി​ല്ല.