കൃ​ഷി വി​ള​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Saturday, September 18, 2021 11:59 PM IST
തെ​ന്മ​ല : വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി നി​ല്‍​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​ത്തി​ന്‍റെ മ​റ​വി​ല്‍ ഗ്രാ​മ്പു കൃ​ഷി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ര്യ​ങ്കാ​വ് പാ​ണ്ഡ്യ​ൻ പാ​റ​യി​ൽ മു​ട്ടം തൊ​ണ്ടി വീ​ട്ടി​ൽ ഷി​ബു മാ​ത്യൂ​വി​ന്‍റെ കൃ​ഷി​യി​ടം തെ​ന്മ​ല കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും ക​രാ​റു​കാ​ര​നും ചേ​ര്‍​ന്ന് വെ​ട്ടി ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​ക്ക​ഴി​ഞ്ഞ 17-നാ​ണ് സം​ഭ​വം. വൈ​ദ്യുതി ലൈ​നി​ല്‍ ത​ട്ടി നി​ല്‍​ക്കു​ന്ന​തും ത​ട്ടി വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ല​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​മാ​യ മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​വ​ര​വേ ലൈ​നു​ക​ളി​ല്‍ നി​ന്നും ഏ​റെ ദൂ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഗ്രാ​മ്പു കൃ​ഷി​ക​ളും വെ​ട്ടു​ക​യാ​യി​രു​ന്നു. 40 വ​ർ​ഷ പ​ഴ​ക്ക​മു​ള്ള ഗ്രാ​മ്പു​വും മ​റ്റു​മാ​ണ് ഇ​ങ്ങ​നെ വെ​ട്ടി​ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഷി​ബു മാ​ത്യൂ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം എ​ത്തി​യ​പ്പോ​ഴാ​ണ് ഗ്രാ​മ്പു കൃ​ഷി​യ​ട​ക്കം ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്. തെ​ന്മ​ല കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ക​രാ​റു​കാ​ര​നും എ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഷി​ബു മാ​ത്യൂ.