ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ തെന്മല ഇ​ക്കോ ടൂ​റി​സം സി​ഇഒ
Sunday, September 19, 2021 11:09 PM IST
കൊല്ലം: ​ജി​ല്ല​യു​ടെ മു​ന്‍ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ തെന്മ​ല ഇ​ക്കോ ടൂ​റി​സം പ്രോ​മോ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ര്‍. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​ന് പു​റ​മെ പ്ലാ​നിം​ഗ് വ​കു​പ്പി​ലെ സെ​ന്‍റ​ര്‍ പ്ലാ​ന്‍ മോ​ണി​റ്റ​റിം​ഗ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യു​മു​ണ്ട്.

സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന : 14 കേ​സു​ക​ള്‍​ക്ക് പി​ഴ

കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണിന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 14 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ച​ട​യ​മം​ഗ​ലം, ചി​ത​റ, ക​രീ​പ്ര, എ​ഴു​കോ​ണ്‍, ഇ​ട്ടി​വ, ക​ട​ക്ക​ല്‍, കൊ​ട്ടാ​ര​ക്ക​ര, കു​ള​ക്ക​ട, കു​മ്മി​ള്‍, മൈ​ലം, നെ​ടു​വ​ത്തൂ​ര്‍, പൂ​യ​പ്പ​ള്ളി, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും 148 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ഓ​ച്ചി​റ, നീ​ണ്ട​ക​ര, ച​വ​റ, ക്ലാ​പ്പ​ന, കെ.​എ​സ. പു​രം, പന്മ​ന, ത​ഴ​വ, തൊ​ടി​യൂ​ര്‍, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്‍​പ​ത് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 107 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.