കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇന്ന്
Sunday, September 19, 2021 11:27 PM IST
കൊല്ലം: തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ തേ​വ​ല​ക്ക​ര - തെ​ക്കും​ഭാ​ഗം കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.
മ​രി​യാ​ടി​മു​ക്കി​ല്‍ 2.79 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച 6.5 ല​ക്ഷം ലി​റ്റ​ര്‍ ജ​ല സം​ഭ​ര​ണി​യും 1220 മീ​റ്റ​ര്‍ ഡിഐ പൈ​പ്പ് ലൈ​ന്‍ പ്ര​വൃ​ത്തി​യു​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 4358 കു​ടും​ബ​ങ്ങ​ള്‍​ക്ക് 20 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ല്‍​കു​ന്ന ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ളു​ടെ​യും 75 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം വ​രു​ന്ന പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ​യും നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.
ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. എം.​പിമാ​രാ​യ എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍, കെ. ​സോ​മ​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സി​ന്ധു, പ്ര​കാ​ശ് ഇ​ടി​ക്കു​ള, ടി. ​കെ. ജോ​സ്, പ്ര​ണ​ബ് ജ്യോ​തി​നാ​ഥ്, എ​സ്. വെ​ങ്കി​ടേ​ശ​പ​തി, ടെ​ക്‌​നി​ക്ക​ല്‍ മെ​മ്പ​ര്‍ ജി. ​ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.