സാ​മ്പ​ത്തി​ക വി​ക​സ​ന​വും ഭ​ദ്ര​ത​യും ല​ക്ഷ്യം വെ​ച്ചു​ള്ള​താ​ണ് സ്മൃ​തി കേ​ര​ളം: സു​രേ​ഷ് ഗോ​പി
Sunday, September 19, 2021 11:27 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വി​ക​സ​ന​വും ഭ​ദ്ര​ത​യും ല​ക്ഷ്യം വെ​ച്ചു​ള്ള ബ്ര​ഹ​ത് പ​ദ്ധ​തി ആ​ണ് സ്മൃ​തി കേ​ര​ളം പ​ദ്ധ​തി എ​ന്ന് നാ​ളീ​കേ​ര വി​ക​ന​ബോ​ർ​ഡ് അം​ഗ​വും എം ​പി യു​മാ​യ​സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ്മൃ​തി കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ങ്ങം മു​ത​ൽ അ​ടു​ത്ത ചി​ങ്ങം വ​രെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​രു കോ​ടി തെ​ങ്ങ് വ​ച്ചു​പി​ടി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ളീ​കേ​ര​വും, അ​തി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന​ങ്ങ​ളും ന​ൽ​കു​ന്ന വ​രു​മാ​നം കേ​ര​ള​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റാ​ൻ ഉ​ത​കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും.

വി​ക​സ​നം എ​ന്ന​ത് വി​ഷം വ​മി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ മാ​ത്ര​മ​ല്ല, മ​ണ്ണി​നും, ജീ​വ ജാ​ല​ങ്ങ​ൾ​ക്കും ദൂ​ഷ്യം ചെ​യ്യാ​തെ പാ​രി​സ്ഥി​തി​ക ശു​ദ്ധി​ക്ക് ഊ​ന്ന​ൽ ന​ൽ​കി തൊ​ഴി​ലും, സ​മ്പ​ത്തും വ​ർ​ധി​പ്പി​ക്കു​ന്ന​ത​ര​ത്തി​ലാ​യി​രി​ക്ക​ണം വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്.

ഒ​രു കാ​ല​ത്ത് ക​ശു​വ​ണ്ടി ഉ​ദ്പാ​ദ​ന​ത്തി​ൽ ലോ​ക​ത​ല​സ്ഥാ​ന​മാ​യി​രു​ന്നു കൊ​ല്ലം. എ​ന്നാ​ൽ ട്രേ​ഡ് യൂ​ണി​യ​നി​സ​വും അ​തി​ലൂ​ടെ വ​ള​ർ​ന്ന് ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ ന​ശി​പ്പി​ച്ച​താ​യും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജി പ്ര​സാ​ദ്, ദ​ക്ഷി​ണ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​ൻ, ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കൃ​ഷ്ണ​ൻ, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം ജി.​ഗോ​പി​നാ​ഥ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ലു മേ​ൽ സു​രേ​ഷ്, ല​ത മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശ്രീ​കു​മാ​ർ, വെ​ള്ളി​മ​ൺ ദി​ലീ​പ്, സെ​ക്ര​ട്ട​റി​മാ​രാ​യ വെ​റ്റ​മു​ക്ക് സോ​മ​ൻ, ദി​ലീ​പ്, ജി​തി​ൻ ദേ​വ്, മ​ണ്ഡ​ലം ഭ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് തേ​വ​ന​ത്ത്, പ്ര​താ​പ​ൻ, ശ​ര​ത്ത് സ​ജി മ​ണ്ണാ​രേ​ത്ത്, അ​ജ​യ​ൻ, വി​ജ​യ​ൻ ഓ​ച്ചി​റ, യു​വ​മോ​ർ​ച്ച ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ൽ, ശം​ഭു, ആ​ര​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.