മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ്ര​തി റി​മാ​ൻഡിൽ
Tuesday, September 21, 2021 12:27 AM IST
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ല്കി ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്ക​ല കു​ര​യ്ക്ക​ണ്ണി ഇറയിൽ പു​ര​യി​ട​ത്തി​ൽ സ​ഹീ​ർ കു​ട്ടി(50)​യെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.
സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലു​ടെ പ​രി​ച​യ​പ്പെ​ട്ട തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​ര​വൂ​ർ പോ​ലീ​സ് സ​ഹി​ർ കു​ട്ടി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ​പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നാ​യി പാ​രി​പ്പ​ള്ളി​യി​ലേ​യ്ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മേ​ൽ​ത്ത​രം ഏ​ല​യ്ക്ക​യും കു​രു​മു​ള​കും വാ​ങ്ങി കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​തി​ന്‍റെ പ​ണം പാ​രി​പ്പ​ള്ളി​യി​ൽ വ​ച്ച് ന​ല്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ർ​ന്ന് പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ പു​രു​ഷോ​ത്ത​മ നോ​ട് സ​മീ​പ​ത്തെ പ​ഴ​ക്ക​ട​യി​ൽ പൊ​തി ഏ​ല്പി​ച്ച ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ പാ​രി​പ്പ​ള്ളി​യി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് പു​രു​ഷോ​ത്ത​മ​ൻ പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി. ജീ​വ​ന​ക്കാ​രോ​ട് സ​ഹീ​ർ കു​ട്ടി​യെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത​റി​ഞ്ഞ​ത്. തി​രി​കെ പ​ര​വൂ​രി​ലെ പ​ഴ​ക്ക​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ ഏ​ല്പി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഡോ​ക്ട​ർ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ വാ​ങ്ങി കൊ​ണ്ടു​പോ​യ​താ​യി അ​റി​ഞ്ഞു.​ തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. 5000 ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​ത്.

പ​രാ​തി ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ വ​ർ​ക്ക​ല​യി​ൽ നി​ന്ന് പോ​ലി​സ് പി​ടി​കൂ​ടി.​ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള കേ​സ് ഈ​യാ​ളു​ടെ പേ​രി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ഇ​ൻ​സ്പെ​ക്ട​ർ എ.​നി​സാ​ർ, എ​സ്ഐമാ​രാ​യ നി​ഥി​ൻ ന​ള​ൻ, ഷൂ​ജ, എ ​എ​സ് ഐ ​പ്ര​മോ​ദ്, സിപിഒ ​മാ​രാ​യ ശ്യാം​ലാ​ൽ, അ​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.