രാ​ജേ​ഷ് മ​ഹേ​ശ്വ​റി​ന് യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റി​ക്കോ​ഡ് സ​മ​ർ​പ്പ​ണം ഇ​ന്ന്
Tuesday, September 21, 2021 12:27 AM IST
കൊ​ല്ലം: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ അം​ഗ​ത്വ​മു​ള്ള 193 രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ൾ ഒ​രു മി​നി​ട്ടും​ഏ​ഴ് സെ​ക്ക​ൻ​ഡ് കൊ​ണ്ടും അ​ക്ഷ​ര​മാ​ലാ​ക്ര​മ​ത്തി​ൽ പ​റ​ഞ്ഞ് യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റി​ക്കോ​ഡി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കൊ​ല്ലം മ​ങ്ങാ​ട് തി​രു​വോ​ണ​ത്തി​ൽ രാ​ജേ​ഷ് മ​ഹേ​ശ്വ​റി​ന് ഇ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റും അം​ഗീ​ക​രാ​മു​ദ്ര​യും സ​മ്മാ​നി​ക്കും.
രാ​വി​ലെ 11ന് ​കൊ​ല്ലം റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മേ​യ​ർ പ്ര​സ​ന്നാ​ഏ​ണ​സ്റ്റ്, ജി​ല്ലാ​ക​ള​ക്ട​ർ അ​ഫ​സാ​ന പ​ർ​വീ​ൺ, ഡോ.​ജോ​ൺ​സ​ൺ വി.​ഇ​ടി​ക്കു​ള എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.