ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യം: മ​ന്ത്രി
Tuesday, September 21, 2021 12:29 AM IST
ച​വ​റ: ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ​തേ​വ​ല​ക്ക​ര മ​രി​യാ​ടി ജം​ഗ്‌​ഷ​നി​ൽ നി​ർ​മി​ച്ച തേ​വ​ല​ക്ക​ര തെ​ക്കും​ഭാ​ഗം ജ​ല​സം​ഭ​ര​ണി നാ​ടി​നു സ​മ​ർ​പ്പി​ക്ക​ലും ജ​ല മി​ഷ​ൻ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും നി​ർ​വ്വ​ഹി​ച്ചു പ്രസം ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

വ​രും കാ​ല​ഘ​ട്ട​ത്തി​ൽ ശു​ദ്ധ​ജ​ലം സ​മൃ​ദ്ധ​മാ​യി കൊ​ടു​ക്കാ​ൻ ഇ​പ്പോ​ഴേ ആ​ലോ​ചി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന മ​ഹാ​വി​പ​ത്താ​യി​രി​ക്കും ഒ​രു പ​ക്ഷെ കു​ടി​വെ​ള്ള ക്ഷാ​മം. ജ​ലം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യാ​ൽ കോ​വി​ഡി​നെ​ക്കാ​ൾ വ​ലി​യ ഒ​രു മ​ഹാ വി​പ​ത്താ​യി അ​ത് മാ​റി​യേ​ക്കാം. അ​തുകൊ​ണ്ട് ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​വാ​നും എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​വാ​നും സ​മ്പൂ​ർ​ണ​മാ​യ പ​ദ്ധ​തി​ക​ൾ ന​മു​ക്ക​നി​വാ​ര്യ​മാ​ണ്.​ അ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ക​ർ​മ്മ രം​ഗ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ അ​തി​നാ​യി കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടു കൂ​ടി ജ​ല ജീ​വ​ൻ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ല്ല രീ​തി​യി​ൽ ന​ട​ന്ന വ​രി​ക​യാ​ണ് .കാ​ർ​ഷി​ക മേ​ഖ​ല​ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​രീ​തി​യി​ൽ ജ​ല​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​അ​ധ്യ​ക്ഷ​നാ​യി. കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ൽ ജ​ന​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ട് കൂ​ടി​യു​ള്ള ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മാ​ത്ര​മേ നാ​ട് നേ​രി​ടു​ന്ന ജ​ല പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ചു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യാ​സ​ലാം ,അം​ഗ​ങ്ങ​ളാ​യ ജോ​സ് വി​മ​ൽ​രാ​ജ് ,സു​മ​യ്യ അ​ഷ്‌​റ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്, അം​ഗ​ങ്ങ​ളാ​യ പി.​ഫി​ലി​പ്, എം ​എ അ​ൻ​വ​ർ, അ​ന​സ്, അ​നി​ൽ കു​മാ​ർ ,അ​ന​സ് നാ​ത്ത​യ്യ​ത്ത്, ച​വ​റ ഷാ ,​മോ​ഹ​ൻ​കോ​യി​പ്പു​റം, തേ​വ​ല​ക്ക​ര സു​രേ​ഷ്, തേ​വ​ല​ക്ക​ര ബാ​ദു​ഷ, ദി​വാ​ക​ര​ൻ​പി​ള്ള തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു.​തേ​വ​ല​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​സി​ന്ധു, ജ​ല അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ംഗ് എ​ൻജിനീയ​ർ സ​ജീ​വ്.​സി പ്രസംഗിച്ചു.