സ്മൃ​തി​കേ​രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 21, 2021 12:32 AM IST
ചാ​ത്ത​ന്നൂ​ർ: കേ​ന്ദ്ര നാ​ളീ​കേ​ര​വി​ക​സ​ന​ബോ​ർ​ഡ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന സ്മൃ​തി​കേ​രം പ​ദ്ധ​തി പു​തു​ത​ല​മു​റ​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്ന് കേ​ന്ദ്ര നാ​ളീ​കേ​ര​വി​ക​സ​ന​ബോ​ർ​ഡ് അം​ഗ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്മൃ​തി​കേ​രം പ​ദ്ധ​തി ഉ​ത്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം
സ്മൃ​തി​കേ​രം പ​ദ്ധ​തി​യി​ലൂ​ടെ തെ​ങ്ങി​ൻ തൈ​ക​ൾ കൃ​ഷി ചെ​യ്തു കൊ​ണ്ട് കേ​ര​ള​ത്തി​ന് ന​ഷ്ട​പ്പെ​ട്ട കാ​ർ​ഷി​ക പാ​ര​മ്പ​ര്യം വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കോ​ടി തെ​ങ്ങി​ൻ തൈ​ക​ൾ ന​ടാ​നാ​ണ് ല​ക്ഷ്യം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഇ​ത് ഏ​റ്റെ​ടു​ക്ക​ണം. നാ​ളി​കേ​ര​ത്തി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ല്പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കി സ​മ്പ​ദ്ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി 71തെ​ങ്ങി​ൻ തൈ​ക​ൾ സാ​മൂ​ഹ്യ രാ​ക്ഷ്ട്രീ​യ രം​ഗ​ത്ത് വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്‌ ന​ൽ​കി സ്മൃ​തി​കേ​രം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ അ​ലം​കൃ​ത് എ. ​മ​ഹേ​ന്ദ്ര​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബി​ജെ​പി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ശാ​ന്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജീ​പ്ര​സാ​ദ്, ദ​ക്ഷി​ണ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി. ​ശ്രീ​കു​മാ​ർ, വെ​ള്ളി​മ​ൺ ദി​ലീ​പ്, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി.​ഗോ​പി​നാ​ഥ്, കി​ഴ​ക്ക​നേ​ല സു​ധാ​ക​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പ​ര​വൂ​ർ സു​നി​ൽ, ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​സ​ജ​ൻ ലാ​ൽ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ബി.​ഐ. ശ്രീ​നാ​ഗേ​ഷ്, വി.​കൃ​ഷ്ണ​ച​ന്ദ്ര​മോ​ഹ​ൻ, രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ദീ​പ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.