ബാ​ക്ക് ടു ​ഹോം തു​ണ​യാ​യി; ചാ​ന്ദു​മോ​നി തി​രി​കെ ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക്
Tuesday, September 21, 2021 11:10 PM IST
കൊ​ല്ലം: ദു​രി​ത​ജീ​വി​ത​ത്തി​ല്‍ നി​ന്ന് കു​ടും​ബ​ത്തി​ന്‍റെ ത​ണ​ലി​ലേ​ക്ക് മ​ട​ക്ക​മൊ​രു​ക്കാ​ന്‍ ജ​ന​മൈ​ത്രി-​റെ​യി​ല്‍​വെ പോ​ലി​സ് സം​യു​ക്ത സം​രം​ഭ​മാ​യ ബാ​ക്ക് ടു ​ഹോം. മ​നോ​നി​ല​തെ​റ്റി കൊ​ല്ല​ത്ത് ക​ണ്ടെ​ത്തി​യ ജാ​ര്‍​ഖ​ണ്ഡു​കാ​രി ചാ​ന്ദു​മോ​നി​ക്ക് ജീ​വി​തം തി​രി​കെ ന​ല്‍​കി​യാ​ണ് തു​ട​ക്കം.

കൊ​ല്ലം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ പെ​ട്രോ​ളിം​ഗ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗ്രേ​ഡ് എ​സ് ഐ ​അ​യൂ​ബി​ന്‍റേ​യും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷി​ന്‍റേ​യും ശ്ര​ദ്ധ​യി​ൽ ഹൃ​ദ​യ ഭേ​ദ​ക​മാ​യ ആ ​കാ​ഴ്ച ക​ണ്ട​ത്. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ന് താ​ഴെ അ​വ​ശ​നി​ല​യി​ലാ​യ ഒ​രു നാ​ടോ​ടി സ്ത്രീ​യേ​യും ഒ​രു ചോ​ര​ക്കു​ഞ്ഞി​നെ​യും ക​ണ്ടു. ഒ​ട്ടും വൈ​കാ​തെ ത​ന്നെ ആം​ബു​ല​ൻ​സ് വ​രു​ത്തി രാ​ജേ​ഷും എ​ൻ എ​സ് എ​മ​ർ​ജ​ൻ​സി ക്ലി​നി​ക്കി​ലെ മെ​യി​ൽ നേ​ഴ്സ് വി​ഷ്ണു​വും ചേ​ർ​ന്ന് ചോ​ര​ക്കു​ഞ്ഞി​നെ ഒ​രു ചെ​റു തു​ണി​യി​ൽ പൊ​തി​ഞ്ഞ് ആം​ബു​ല​ൻ​സി​ന​ടു​ത്തേ​ക്ക് ഓ​ടി. പി​ന്നാ​ലെ ആ ​സ്ത്രീ​യെ വീ​ൽ​ചെ​യ​റി​ലി​രു​ത്തി ആ​യൂ​ബും എ​ത്തി.

അ​തി​വേ​ഗം അ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ല്പ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ കു​ഞ്ഞ് മ​രി​ച്ച​താ​യും കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ച​തി​നാ​ൽ അ​മ്മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​ഴ് ദി​വ​സം മോ​ർ​ച്ച​റി യി​ൽ സൂ​ക്ഷി​ച്ച കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ എ​ത്താ​ത്ത​തി​നാ​ൽ മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ വ​നി​താ പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യി പേ​രോ മേ​ൽ വി​ലാ​സ​മോ അ​മ്മ​യി​ൽ​നി​ന്നും ല​ഭി​ച്ചി​ല്ല. ജാ​നു​വ​തി, ധ​ർ​വ ജാ​ർ​ഖ​ണ്ഡ് എ​ന്ന് മാ​ത്ര​മാ​ണ് നാ​ലു ഭാ​ഷ​ക​ളി​ലാ​യി ഇ​വ​ർ ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന​ത്. ഈ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ മാ​വോ​യി​സ്റ്റ് മേ​ഖ​ല​യാ​ണ് എ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ വ​ച്ചും ഇ​വ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ർ​പി​എ​ഫ് എ​സ് ഐ ​ബീ​ന മ​ഹി​ളാ മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് സ്ത്രീ ​പ​റ​ഞ്ഞ​തി​ൻ പ്ര​കാ​രം ആ ​സ്ഥ​ല​ത്തു​ള്ള നി​ര​വ​ധി ആ​ൾ​ക്കാ​രു​മാ​യി ഫോ​ണി​ലൂ​ടെ സം​സാ​രി​ക്കു​ക​യും വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലു​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഗോ​ൽ ഖേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​മു​ഖാ​ന്തി​രം വി​ലാ​സം സ്ഥി​രീ​ക​രി​ച്ചു. ഒ​ടു​വി​ൽ ആ ​സ്ത്രീ​യു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന് കൂ​ട്ടി​കൊ​ണ്ട് പോ​കാ​നു​ള്ള പ​ണം ഇ​ല്ല എ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ആ​ർ​എ​സ് ര​ഞ്ജു​വി​ന്‍റേ​യും ആ​ർ പി ​എ​ഫ് എ​സ് ഐ ​ബീ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ അ​വ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കൊ​ല്ല​ത്ത് എ​ത്തി.

നാ​ല് മാ​സം ഗ​ർ​ഭി​ണി ആ​യി​രി​ക്കു​മ്പോ​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​മ്മ​യു​ടെ വീ​ട്ടി​ൽ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​താ​ണ് എ​ന്ന് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​മേ​ശ്വ​വ​ർ ഭു​മി​ജ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ശ​രി​യാ​യ പേ​ര് ചാ​ന്ദ് മോ​നി എ​ന്നാ​ണ​ന്നും നാ​ല് കു​ട്ടി​ക​ൾ ഉ​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ആ​റോ​ടെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ നി​ന്നും റെ​യി​ൽ​വേ എ​സ് എ​ച്ച് ഒ ​ആ​ർ എ​സ് ര​ഞ്ജു, ആ​ർ പി ​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ര​ജ​നി നാ​യ​ർ, എ ​എ​സ് ഐ ​മ​നു, സി ​പി ഒ ​മാ​രാ​യ സ​തീ​ഷ് ച​ന്ദ്ര​ൻ, പ്ര​ശാ​ന്ത്, ബി​ജു. ഡ​യാ​ന ഫ്രാ​ങ്ക്ളി​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് സ്ത്രീ​യെ കൈ​മാ​റി.