വി​ല​യി​ടി​വി​ൽ നി​ന്നും വെ​റ്റി​ല​കൃ​ഷി ക​ര​ക​യ​റു​ന്നു
Tuesday, September 21, 2021 11:10 PM IST
പ​ത്ത​നാ​പു​രം: വി​ല​ത്ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് അ​ല്‍​പം ഉ​യ​ര്‍​ത്തെ​ഴു​നേ​ല്‍​ക്കാ​ന്‍ സാ​ധി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ വെ​റ്റി​ല ക​ര്‍​ഷ​ക​ര്‍. മൂ​ന്ന് മാ​സം മു​മ്പ് വ​രെ കൃ​ഷി​യി​ട​ത്തി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ര്‍​ക്കാ​ല​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ല്‍​പം ആ​ശ്വാ​സം ന​ല്‍​കി​യ വെ​റ്റി​ല ച​ന്ത​യാ​ണ് ക​ട​ന്നു പോ​യ​ത്. ഒ​രു കെ​ട്ട് വെ​റ്റി​ല​യ്ക്ക് 80 മു​ത​ല്‍ 100 രൂ​പാ വ​രെ ക​ര്‍​ഷ​ര്‍​ക്ക് വി​ല ല​ഭി​ച്ചു.
ക​ട​ക​ളി​ല്‍ വി​ല്‍​പ​ന വി​ല 120 പി​ന്നി​ട്ടു. ത​ള​ര്‍​ച്ച​യി​ല്‍ നി​ന്നും ത​ളി​രി​ടു​ന്ന ഒ​രു മാ​സ​ക്കാ​ല​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ക​ട​ന്നു​പോ​യ​ത്. മൂ​ന്ന് മാ​സം മു​ന്‍​പ് വ​രെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ര​ണ്ട് രൂ​പ​യ്ക്ക് പോ​ലും വെ​റ്റി​ല വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. മി​ക്ക ക​ര്‍​ഷ​ക​രും വി​ല​ത്ത​ക​ര്‍​ച്ച​യെ​ത്തു​ട​ര്‍​ന്ന് കൃ​ഷി വി​ട്ടൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി.
പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കെ​ട്ട് വെ​റ്റി​ല​ക​ള്‍ ച​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ചു ക​ർ​ഷ​ക​ർ ക​ണ്ണീ​രോ​ടെ മ​ട​ങ്ങു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച​ക്ക് വ​രെ പ​ത്ത​നാ​പു​രം ച​ന്ത സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. കാ​റ്റും മ​ഴ​യും സ​ഹി​ച്ചും കീ​ട​ങ്ങ​ളെ അ​തി​ജീ​വി​ച്ചും വി​ള​വെ​ടു​ക്കു​ന്ന വെ​റ്റി​ല​യ്ക്ക് വി​ല ഇ​ടി​യാ​തെ നി​ല്‍​ക്ക​ണ​മെ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​ണി​വ​ര്‍.