യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ: അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​താ​യി ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പം
Tuesday, September 21, 2021 11:32 PM IST
ച​വ​റ : വി​വാ​ഹി​ത​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യി ബ​ന്ധു​ക്ക​ള​യും നാ​ട്ടു​കാ​രും പ​രാ​തി​പ്പെ​ടു​ന്നു.
തേ​വ​ല​ക്ക​ര കോ​യി​വി​ള ഭ​ര​ണി​ക്കാ​വ് ത​ട​ത്തി​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദി​ന്‍റെ ഭാ​ര്യ​യും ച​വ​റ കൊ​ട്ടു​കാ​ട് ക​ന്നേ​ൽ കി​ഴ​ക്ക​തി​ൽ ബി​ൻ​ഷാ ബ​ഷീ​ർ (28 )ആ​ണ് ഓ​ഗ​സ്റ്റ് 25 നു ​ഭ​ർ​തൃ ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ലി​ലെ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു യു​വാ​വി​നെ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി എ​ടു​ത്തെ​ങ്കി​ലും അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്ന​താ​യി​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്.
പെ​ൺ​കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ് സം​ഭ​വ ദി​വ​സം രാ​ത്രി​യി​ൽ ത​ന്നെ ഖ​ത്ത​റി​ൽ നി​ന്നു​മെ​ത്തു​ക​യും ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ചൂ​ണ്ടി കാ​ട്ടി 27 നു ​കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.
തു​ട​ർ​ന്ന് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​യി​വി​ള, പു​ത്ത​ൻ സ​ങ്കേ​തം സ്വ​ദേ​ശി​യും, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ യു​വാ​വി​നെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി എ​ടു​ത്ത് വി​ട്ട​യ​ച്ച​ത്. ഇ​യാ​ളു​ടെ മൊ​ബൈ​ലി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. മ​രി​ച്ച യു​വ​തി​യു​മാ​യി ഇ​യാ​ൾ മ​ര​ണ​ദി​വ​സ​വും രാ​ത്രി​യി​ൽ മൊ​ബൈ​ലി​ൽ വി​ളി​ച്ച​തി​ന്‍റെ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​
എ​ന്നാ​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​മാ​ഹ​രി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ൺ സൈ​ബ​ർ ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റേ​ണ്ട​തു​ണ്ടെ​ന്നും അ​തോ​ടൊ​പ്പം ഇ​യാ​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത​തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു .
വി​വാ​ഹി​ത​നാ​യ യു​വാ​വ് ഭാ​ര്യ​യു​മാ​യി ഏ​റെ​നാ​ളു​ക​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ യു​വ​തി​ക​ളു​മാ​യി അ​ടു​പ്പം കൂ​ടു​ക​യും, ശേ​ഷം ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്തി അ​വ​രി​ൽ നി​ന്നും പ​ണം ത​ട്ടു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാണെന്നും ആ​ക്ഷേ​പം നി​ല​വി​ലു​ണ്ട്. ​
ഭാ​ര്യ​യും ഇ​യാ​ളു​ടെ സ്വ​ഭാ​വ ദൂ​ഷ്യ​വും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി തെ​ക്കും​ഭാ​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ കൂ​ടാ​തെ മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം വേ​ണ്ട​രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും യു​വാ​വി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത മൊ​ബൈ​ൽ​ഫോ​ൺ സൈ​ബ​ർ ഫോ​റ​ൻ​സി​ക്കി​ന് കൈ​മാ​റാ​നു​ള്ള സാ​ങ്കേ​തി​ക താ​മ​സം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.