പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് : റി​സോ​ർ​ട്ടു​ട​മ​യും ഏ​ജ​ന്‍റും അ​റ​സ്റ്റി​ൽ
Tuesday, September 21, 2021 11:32 PM IST
കൊല്ലം: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ക്കൂ​ളി​ൽ പ​ഠി​ക്കു​ന്ന പ​തി​ന​ഞ്ച്കാ​രി​യെ പ്ര​ലോ​ഭി​ച്ച് കൂ​ട്ടി കൊ​ണ്ട ് പോ​യി ബ​ലാ​ൽ​സം​ഗം ചെ​യ്യു​ന്ന​തി​ന് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളും റി​സോ​ർ​ട്ടു​ട​മ​യും പോ​ലീ​സ് പി​ടി​യി​ലാ​യി.
ഈ ​കേ​സി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത കൂ​ട്ടി​ക്ക​ട ര​ത്ന​വി​ഹാ​റി​ൽ രാ​ഹു​ല​ട​ക്കം ര​ണ്ടു പേ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ധാ​ർ​മ്മി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലു​ള​ള​വ​രാ​ണ് പോ​ലീ​സ് നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്.
റി​സോ​ർ​ട്ട് ഉ​ട​മ​യാ​യ തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ക​രു​നീ​ല​ക്കോ​ട് ദി​ലി ദി​ൻ​സ് വീ​ട്ടി​ൽ ദി​ന​ക​ർ (54), ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല താ​ലൂ​ക്കി​ൽ ഇ​ട​വ ക​ട്ടും​പു​റം പു​റ്റി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​ട്ടും​പു​റം പ​ന​മു​ട്ടം വീ​ട്ടി​ൽ ഷി​ന്പു എ​ന്നു വി​ളി​ക്കു​ന്ന റ​ഫീ​ക്ക് (30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ വ​ർ​ക്ക​ല നി​ന്നും പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.