പൂ​ന്തു​റ സി​റാ​ജ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥനാ സ​മ്മേ​ള​ന​വും
Thursday, September 23, 2021 11:39 PM IST
ചാ​ത്ത​ന്നൂ​ർ: സി​റ്റി​സ​ൺ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ന്തു​റ സി​റാ​ജ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥനാ സ​മ്മേ​ള​ന​വും ന​ട​ത്തി. കൊ​ല്ലൂ​ർ​വി​ള പ​ള​ളി മു​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​മാ അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ മൈ​ല​ക്കാ​ട് ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ അ​ബ്ദു​ൽ നാ​സ​ർ മ​ദ​നി ഓ​ൺ​ലൈ​നി​ലൂ​ടെ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെപി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​എ.​ഷാ​ന​വാ​സ് ഖാ​ൻ, സെ​യ്ദ് മു​ഹ്സി​ൻ കോ​യാ ത​ങ്ങ​ൾ, അ​ബു മു​ഹ​മ്മ​ദ് ഇ​ദ്രീ​സ് ഷാ​ഫി പെ​രി​ങ്ങാ​ട്, കൊ​ല്ലൂ​ർ​വി​ള മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം ഡോ.​മ​ൺ​സൂ​ർ ഹു​ദ​വി, ഹ​സുബു​ള്ള ത​ങ്ങ​ൾ അ​ൽ​ബാ​ഖ​വി, ബ്രൈ​റ്റ് സെ​യ്ഫു​ദീ​ൻ, അ​യ്യൂ​ബ് ഖാ​ൻ മ​ഹ്ള​രി, സി​ദ്ദീ​ഖ് മ ​ന്നാ​നി എ​ന്നി​വ​ർ പ്രസംഗി​ച്ചു. ബീ​മാ​പ​ള്ളി ചീ​ഫ് ഇ​മാം മു​ത്തു​ക്കോ​യാ ത​ങ്ങ​ൾ അ​ൽ​ബാ​ഫ​ഖി​പ്രാ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.