കു​റ്റി​വ​ട്ടം ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 25, 2021 12:36 AM IST
ച​വ​റ : അ​ന്ത​രി​ച്ച എ​ന്‍. വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ യു​ടെ 2016-17, 2017-18 വ​ര്‍​ഷ​ങ്ങ​ളി​ലെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച 2.12കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പ​ന്മ​ന കു​റ്റി​വ​ട്ടം ഗ​വ. ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ടം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഷ​മി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സോ​മ​ന്‍, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കി​ലെ ഏ​ക കി​ട​ത്തി ചി​കി​ത്സ​യു​ള​ള ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി​യാ​ണ് കു​റ്റി​വ​ട്ട​ത്തു​ള​ള​ത്. 10 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള​ള ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ഭൗ​തി​ക​സൗ​ക​ര്യ​ക്കു​റ​വ് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ടും അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​ര​വു​മാ​ണ് എം​എ​ല്‍​എ ആ​യി​രു​ന്ന എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്നും 2.12കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

ര​ണ്ട് നി​ല​കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഈ ​പ​ദ്ധ​തി. എ​ന്നാ​ല്‍ കെ​ട്ടി​ടം പ​ണി​യേ​ണ്ട സ്ഥ​ലം ച​തു​പ്പ് നി​റ​ഞ്ഞ​താ​ണെ​ന്ന് സോ​യി​ല്‍​ടെ​സ്റ്റി​ല്‍ ബോ​ധ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൈ​ലു​ക​ള്‍ വേ​ണ്ടി വ​ന്ന​തി​നാ​ല്‍ ഒ​റ്റ​നി​ല കെ​ട്ടി​ട​മാ​ക്കി മാ​റ്റേ​ണ്ടി വ​ന്നു. കെ​ട്ടി​ട​സൗ​ക​ര്യം വ​ര്‍​ധി​ച്ച​തോ​ടു​കൂ​ടി കൂ​ടു​ത​ല്‍ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍.