എ​ഴു​കോ​ൺ മൂ​ല​ക്ക​ട റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, September 26, 2021 12:24 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ ക​വ​ല​യി​ൽ നെ​ടു​മ​ൺ​കാ​വ് റോ​ഡി​ന്‍റെ മൂ​ല​ക്ക​ട വ​രെ​യു​ള്ള ന​വീ​ക​ര​ണ ജോ​ലി​ക​ൾ തു​ട​ങ്ങി. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ച​ശേ​ഷ​മാ​ണ് ഇ​ന്ന​ലെ നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്.
പാ​ങ്ങോ​ട്- ശി​വ​ഗി​രി റോ​ഡി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​റോ​ഡ്. ഇ​വി​ടെ 147 മീ​റ്റ​ർ ദൂ​ര​മാ​ണ് 30 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ഉ​ൾ​പ്പ​ടെ ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന​ത്. കു​ണ്ട​റ പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​ത് മാ​റ്റി സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തോ​ടെ​യാ​ണ് റോ​ഡു ത​ക​ർ​ന്ന​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്ത് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി​രു​ന്നു.
പ​ഴ​യ പൈ​പ്പു​ക​ൾ പൂ​ർ​ണ​മാ​യും മാ​റ്റി സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. എ​ഴു​കോ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോം​പ്ള​ക്സും മ​റ്റ് നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും മ​ത്സ്യ മാ​ർ​ക്ക​റ്റു​മൊ​ക്കെ​യു​ള്ള പ്ര​ധാ​ന ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്നു​കി​ട​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് റോ​ഡു ന​വീ​ക​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.