ചെ​റു​കി​ട തൊ​ഴി​ല്‍ സം​രം​ഭ യൂ​ണി​റ്റു​ക​ള്‍ക്ക് അപേക്ഷി​ക്കാം
Sunday, September 26, 2021 9:17 PM IST
കൊല്ലം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സാ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​ങ്ങ​ള്‍​ക്ക് ചെ​റു​കി​ട തൊ​ഴി​ല്‍ സം​രം​ഭ യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കാം.
പ്രാ​യ​പ​രി​ധി 20 നും 40 ​നും മ​ധ്യേ. പ​ദ്ധ​തി തു​ക​യു​ടെ 75 ശ​ത​മാ​നം ഗ്രാ​ന്‍​ഡും 20 ശ​ത​മാ​നം ബാ​ങ്ക് വാ​യ്പ​യും അ​ഞ്ച് ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ആ​യി​രി​ക്കും.
ഒ​രം​ഗ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ വ​രെ സ​ബ്‌​സി​ഡി ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ മ​ത്സ്യ​ഭ​വ​ന്‍, സാ​ഫ് എ​ന്നി​വ​യു​ടെ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 20. ഫോ​ണ്‍ 9633076431, 9745403570, 9895332871.