ക​ല്ലും​ക​ട​വ് തോ​ടി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞി​റ​ങ്ങു​ന്നു;​ ഭൂ​മി​യും കൃ​ഷി​യും ന​ഷ്ട​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍
Sunday, September 26, 2021 9:21 PM IST
പ​ത്ത​നാ​പു​രം:​ക​ല്ലും​ക​ട​വ് തോ​ടി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞി​റ​ങ്ങു​ന്നു;​ഭൂ​മി​യും കൃ​ഷി​യും ന​ഷ്ട​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍.​ പ​ത്ത​നാ​പു​രം ന​ഗ​രാ​തി​ര്‍​ത്തി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ല്ലും​ക​ട​വ് വ​ലി​യ തോ​ടിന്‍റെ മാ​മൂ​ട്ടി​ല്‍ ക​ട​വ് ഭാ​ഗ​ത്താ​ണ് വ്യാ​പ​ക​മാ​യി വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞി​റ​ങ്ങു​ന്ന​ത്.​
തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.​
മാ​മൂ​ട്ടി​ല്‍ ക​ട​വി​ല്‍ പാ​ല​ത്തി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണം മൂ​ലം ചെ​റി​യ മ​ഴ​യി​ല്‍​പോ​ലും തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള വ​സ്തു​വി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ്.​ വ​ശ​ങ്ങ​ളി​ലെ മ​ണ്ണി​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പ​തി​ക്കു​ന്ന​തി​നാ​ല്‍ ഭൂ​മി​യും ഇ​വി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ളും മ​റ്റ് കാ​ര്‍​ഷി​ക വി​ള​ക​ളും ന​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.​
പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലും​ക​ട​വ് വാ​ര്‍​ഡി​നെ വി​ഭ​ജി​ച്ച് ക​ട​ന്നു​പോ​കു​ന്ന തോ​ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും മ​ണ്ണി​ടി​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​കു​ന്നു.​ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഇ​തിന്‍റെ ആ​ക്കം കൂ​ടി.​ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന റ​ബ​ര്‍, മ​ര​ച്ചീ​നി, വാ​ഴ തു​ട​ങ്ങി​യ​വ​യും തോ​ട്ടി​ലേ​ക്ക് പ​തി​ച്ചു.​ തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ത​ന്നെ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്ന ഈ​റ്റ​യും,മു​ള​യു​മൊ​ക്കെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ തോ​ട്ടി​ല​ക​പ്പെ​ട്ടി​ട്ട് കാ​ല​ങ്ങ​ളാ​യി.​തീ​ര​ങ്ങ​ളി​ലെ മ​ര​ങ്ങ​ള്‍ വീ​ണ് തോ​ട്ടി​ലെ ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യും, മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ത​ങ്ങി നി​ന്ന് ദു​ര്‍​ഗ​ന്ധ​മു​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.
​തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ക മാ​ത്ര​മാ​ണ് ഏ​ക​മാ​ര്‍​ഗം.​ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ല​മി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.​ ഭൂ​മി വ്യാ​പ​ക​മാ​യി ന​ഷ്ട​മാ​യ​തോ​ടെ എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.