ചാ​യ​ക്ക​ട​യി​ൽ തീ​പി​ടിത്തം: ഉ​ട​മയ്​ക്ക് പ​രി​ക്ക്
Sunday, September 26, 2021 9:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ചാ​യ​ക്ക​ട​യി​ൽ തീ ​പ​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​ട​മ​ക്ക് പ​രി​ക്കേ​റ്റു.​ കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ൽ സു​രേ​ന്ദ്ര ഭ​വ​നു സ​മീ​പ​മു​ള്ള ചാ​യ​ക്ക​ട​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.​

സ​മീ​പ​ത്തെ മൂ​ന്ന് ക​ട​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചാ​യ​ക്ക​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റി​ൽ തീ ​പ​ട​ർ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ ഇ​സ്മാ​യി​ൽ (56) ഓ​ടി​മാ​റി​യെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ച്ച ഗ്യാ​സ് കു​റ്റി​യു​ടെ അ​വ​ശി​ഷ്ടം തെ​റി​ച്ചു വീ​ണ് കാ​ലി​ന് പ​രി​ക്ക് പ​റ്റി. ഇ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ചാ​യ​ക്ക​ട​യു​ടെ സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു​ക​ട​ക​ളി​ലേ​ക്കും തീ​യ് ഭാ​ഗീ​ക​മാ​യി പ​ട​ർ​ന്നു. കെ​എ​സ്​ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ചാ​യ​ക്ക​ട​യി​ലു​ണ്ടാ​യി മു​ഴു​വ​ൻ സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ക​ട​ക​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

തീ​പി​ടു​ത്ത​മു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫ​യ​ർ ആന്‍റ് റെ​സ്ക്യു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.