ബാ​ങ്ക് ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് ത​പാ​ൽ ക​വ​റെ​ന്ന് എം​പി
Tuesday, October 12, 2021 11:45 PM IST
കൊ​ട്ടി​യം: ആ​റു പ​തി​റ്റാ​ണ്ടു​കാ​ലം കൊ​ല്ലൂ​ർ​വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​യ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണ് പോ​സ്റ്റ​ൽ വ​കു​പ്പ് ത​പാ​ൽ ക​വ​ർ പു​റ​ത്തി​റ​ക്കി​യ​തി​ലൂ​ടെ ബാ​ങ്കി​ന് ല​ഭി​ച്ച​തെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ​പ​റ​ഞ്ഞു. ​ബാ​ങ്കിന്‍റെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​പാ​ൽ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക​ ക​വ​ർ കേ​ര​ളാ ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ ഷ്യൂ​ലി ബ​ർ​മ​നി ൽ ​നി​ന്നും ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ക​വ​ർ പ്ര​കാ​ശ​ന​ത്തി​ന് സം​സ്ഥാ​ന​ത്തെ​പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ ത​ന്നെ നേ​രി​ട്ടെ​ത്തി​യ​ത് അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.
സം​സ്ഥാ​ന​ത്ത് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി സ​ഹ​ക​ര​ണ രം​ഗ​ത്തെ മി​ക​വു​റ്റ പ്ര​സ്ഥാ​ന​മെ​ന്ന ബ​ഹു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ ബാ​ങ്കി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന​യു​ൾ​പ്പ​ടെ ത​പാ​ൽ വ​കു​പ്പ് നി​ര​വ​ധി ജ​ന​കീ​യ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി പ്ര​ത്യേ​ക ത​പാ​ൽ ക​വ​റി​ന്റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ​ഷ്യൂ​ലി​ബ​ർ​മ​ൻ പ​റ​ഞ്ഞു. കൊ​ല്ലം ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് എ.​ആ​ർ.​ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലൂ​ർ വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ് അ​ൻ​സ​ർ അ​സീ​സ്, ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​എ​സ്.​സാ​നി​യ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​അ​ഹ​മ്മ​ദ് കോ​യ, ബി.​അ​നൂ​പ് കു​മാ​ർ, അ​ൻ​വ​റു​ദീ​ൻ ചാ​ണി​യ്ക്ക​ൽ, നൗ​ഷാ​ദ് കി​ട്ട​ന്‍റ​ഴി​കം, മ​ണ​ക്കാ​ട് സ​ലിം, സാ​ദ​ത്ത് ഹ​ബീ​ബ്, സു​രേ​ഷ് പ​ട്ട​ത്താ​നം, സെ​യ്ത്തൂ​ൻ ബീ​വി, ബി​ന്ദു മ​ധു​സൂ​ദ​ന​ൻ, ഷാ​ജി താ ​നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.