എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ഗ​തി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ ആ​ശ്ര​യ
Tuesday, October 12, 2021 11:45 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ശ്ര​യ​യു​ടെ​യും അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു 14 ജി​ല്ല​ക​ളി​ലും അ​ഗ​തി​ക​ൾ​ക്കാ​യി വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​വാ​ൻ ആ​ശ്ര​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തു ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രു​ന്ന​തി​ൽ യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ആ​ത്മ​ഹ​ത്യ​ക്കെ​തി​രെ​യും മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കും എ​തി​രെ​യും ശ​ക്ത​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
2021 -22 വ​ർ​ഷ​ത്തേ​ക്കു​ള്ള ആ​ശ്ര​യ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്- കെ. ​ശാ​ന്ത​ശി​വ​ൻ, വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ - എ​ൽ. ത​ങ്ക​ച്ച​ൻ , ഡി. ​ര​മ​ണി​കു​ട്ടി​യ​മ്മ, എ​സ്. വി​ജ​യ​കു​മാ​ര​ൻ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി-ക​ല​യ​പു​രം ജോ​സ്, സെ​ക്ര​ട്ട​റി​മാ​ർ- കു​ള​ക്ക​ട രാ​ധാ​കൃ​ഷ്ണ​ൻ, സി. ​കെ. സെ​യ്ദ് മു​ഹ​മ്മ​ദ്, ഇ​രി​ങ്ങൂ​ർ യോ​ഹ​ന്നാ​ൻ, ട്ര​ഷ​റ​ർ -യോ​ഹ​ന്നാ​ൻ കോ​ശി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ- കെ. ​ജ​യ​കു​മാ​ർ, മു​ൻ എം​പി തോ​മ​സ് കു​തി​ര​വ​ട്ടം, സി.​ജി.​സാം​കു​ട്ടി, ഡേ​വി​ഡ് ലൂ​ക്കോ​സ്, സി.​ത​ങ്ക​ച്ച​ൻ, എം. ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. കെ. ​ശാ​ന്ത​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.