വ​സ്ത്ര​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, October 12, 2021 11:45 PM IST
കൊ​ല്ലം: കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ത​യി​ലു​ള്ള സ​മൂ​ഹ​ത്തി​ന് കൈ​ത്താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ത്യോ​പ​യോ​ഗ വ​സ്ത്ര​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​
കൊ​ല്ലം ഗ​വ.​മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ എ​സ് പി ​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ള​ട​ങ്ങി​യ നൂ​റ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഏ​ഴി​നം വ​സ്ത്ര​ങ്ങ​ളാ​ണ് കി​റ്റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.​അ​സി​സ്റ്റന്‍റ‍് ക​ള​ക്ട​ർ അ​രു​ൺ എ​സ് നാ​യ​ർ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഡി ​ശ്രീ​കു​മാ​റി​ൽ നി​ന്ന് കി​റ്റു​ക​ൾ വി​ത​ര​ണ​ത്തി​നാ​യി ഏ​റ്റു​വാ​ങ്ങി. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് ജി ​ഡി വി​ജ​യ​കു​മാ​ർ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.
തേ​വ​ള്ളി ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ബി ​ഷൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി ​പി ഒ ​അ​രു​ൺ എ​സ് .എ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു . എ​ഡി എ​ൻ ഒ ​പി. അ​നി​ൽ കു​മാ​ർ, പി ​ടി എ ​വൈ​സ് പ്ര​സി​ഡന്‍റ് എ​സ് സു​രേ​ഷ് കു​മാ​ർ പ്രി​ൻ​സി​പ്പ​ൽ ഹ​രീ​ഷ് സി ​കെ, എ ​സി പി ​ഒ.​എ​സ് ശെ​ൽ​വ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.