കെ -​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കണമെന്ന്
Wednesday, October 13, 2021 11:36 PM IST
കു​ണ്ട​റ: ഒ​രു​ല​ക്ഷ​ത്തി​ലേ​റെ ജ​ന​ങ്ങ​ളെ​കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തും കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാക്കി ​പ​രി​സ്ഥി​തി​യെ ത​ക​ർ​ക്കു​ന്നതു​മാ​യ കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
​ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് കു​ണ്ട​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​യ കെ.​ബാ​ബു രാ​ജ​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ​സ​മി​തി കാ​ഞ്ഞി​ര​കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ് രാ​ജീ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​മിതി ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഫാ. ​ഗീ വ​ർ​ഗീ​സ് ത​ര​ക​ൻ എ.​ജെ​യിം​സ്, ഷൈ​ല കെ ​ജോ​ൺ, ജി​ല്ലാ​സെ​ക്ര​ട്ട​റി ബി. ​രാ​മ​ച​ന്ദ്ര​ൻ,ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ പി ​പ്ര​ശാ​ന്ത് കു​മാ​ർ, ഷ​റ​ഫ് കു​ണ്ട​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ധാദേ​വി, വി ​സ​ദാ​ശി​വ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി ​വി​നോ​ദ് കു​മാ​ർ ആ​ർ​എ​സ്പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ള​വ​ന വി​നോ​ദ്, പി ​മ​ഹേ​ന്ദ്ര​ൻ സി.​ബി അ​നി​ൽ​കു​മാ​ർ, വി​ന​യ​കു​മാ​ർ, ന​വാ​സ്, ഗോ​പ​കു​മാ​ർ, റെജി, എ​സ് ജ​യ​ൻ, ആ​ർ രാ​ഹു​ൽ എ​ന്നി​വ​ർ ​പ്ര​സം​ഗി​ച്ചു.