പ​ര​വൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം പെ​രു​കു​ന്നു
Wednesday, October 13, 2021 11:36 PM IST
പ​ര​വൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ക​ല്ലും​കു​ന്ന്, പു​ഞ്ചി​ര​ക്കു​ളം, പെ​രു​മ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ചു വ​രു​ന്നു. ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൗ​ൾ​ട്രി ഫാ​മി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് കോ​ഴി​ക​ളെ പി​ടി​ച്ച് കൊ​ണ്ട് പോ​യി. ക​ല്ലും കു​ന്നി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നും 100 ഓ​ളം വ​രു​ന്ന കോ​ഴി കു​ഞ്ഞു​ങ്ങ​ളെ മോ​ഷ്ടി​ച്ചു.
പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്നും തേ​ങ്ങ​യും, മ​ര​ച്ചീ​നി​യും, കു​രു​മു​ള​ക് എ​ന്നി​വ നി​ര​ന്ത​രം മോ​ഷ​ണം പോ​വു​ക​യാ​ണ്.​നി​ര​വ​ധി വീ​ട്ടു​കാ​ർ പോ​ലി​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടും മോ​ഷ​ണ​ത്തി​ന് ഒ​രു കു​റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി മോ​ഷ്ടാ​ക്ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ല​ഹ​രി ഉ​ത്പ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഇ​വ​രു​ടെ മോ​ഷ​ണം. വ​ർ​ധി​ച്ചു വ​രു​ന്ന മോ​ഷ​ണം ത​ട​യു​ന്ന​തി​ന് പോ​ലീ​സ് അ​ധി​കാ​രി​ക​ൾ രാ​ത്രി​കാ​ല പ്ര​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏ​റി വ​രു​ക​യാ​ണ്. പോ​ലി​സ് അ​ധി​കാ​രി​ക​ൾ കു​ട്ടി മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.