പ്ര​സ​ന്ന​ൻ മു​ല്ല​ക്കേ​രി​യെ ആ​ദ​രി​ച്ചു
Wednesday, October 13, 2021 11:36 PM IST
ച​വ​റ: കേ​ന്ദ്ര തൊ​ഴി​ലാ​ളി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്‍റെ 2021ലെ ​മി​ക​ച്ച സം​ഘാ​ട​ക​നു​ള്ള ഗ്രാ​മീ​ണ ശ്ര​മി​ക്‌ മി​ത അ​വാ​ർ​ഡ് നേ​ടി​യ പ്ര​സ​ന്ന​ൻ മു​ല്ല​ക്കേ​രി​യെ ആ​ദ​രി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റേയും കേ​ര​ള ഫി​ഷ് ആ​ന്‍റ് മീ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റേയും ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ച​ത്.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണാ​ല​യം അ​നി​ൽ​കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തേ​വ​ല​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​കോ​യി​പ്പു​റം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ പ്ര​സ​ന്ന​ൻ മു​ല്ല​ക്കേ​രി​യെ ആ​ദ​രി​ച്ചു.

കോ​ൺ​ഗ്ര​സ്‌ ശ​ക്തി​കു​ള​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ത​ലി​ക്കാ​ട് നി​സാ​ർ, തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സി. ​ആ​ർ. സു​രേ​ഷ്, ക​ണ്ട​ത്തി​ൽ ശി​വ​രാ​ജ​ൻ, പി. ​ഫി​ലി​പ്, റോ​സ് ആ​ന​ന്ദ്, സെ​ബാ​സ്റ്റ്യ​ൻ അം​ബ്രോ​സ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള, തേ​വ​ല​ക്ക​ര നി​സാ​ർ, ശി​വ​ദാ​സ​ൻ, ശ​ക്തി​കു​ള​ങ്ങ​ര മ​ണി​ക്കു​ട്ട​ൻ, ഗ​ണേ​ഷ് കു​മാ​ർ, അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.