സിപിഎം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി പ​ത്തൊ​മ്പ​തു​കാ​രി ശു​ഭ​ല​ക്ഷ്മി
Monday, October 18, 2021 10:43 PM IST
പു​ന​ലൂ​ർ: സിപിഎം ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി പ​ത്തൊ​മ്പ​തു​കാ​രി ശു​ഭ​ല​ക്ഷ്മി. പു​ന​ലൂ​ർ സിപിഎം ഏ​രി​യാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ട വി​ള​ക്കു​വെ​ട്ടം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യാ​ണ് ഡി​ഗ്രി വി​ദ്യാ​ർ​ഥിനി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​
അ​ടൂ​ർ സെ​ന്‍റ് സി​റി​ൽ​സ് കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​റ്റ​ർ വി​ദ്യാ​ർ​ഥിനി​യാ​ണ്. ഡിവൈഎ​ഫ്ഐ യി​ലും ബാ​ല​സം​ഘ​ത്തി​ലും നേ​തൃ​പ​ദ​വി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. വി​ള​ക്കു വെ​ട്ടം ശു​ഭ നി​വാ​സി​ൽ ജി.​ഓ​മ​ന​ക്കു​ട്ട​ന്‍റേയും സി​ന്ധു​വി​ന്‍റേ​യും മ​ക​ളാ​ണ്.​
ശ്രീ​ക്കു​ട്ട​ൻ സ​ഹോ​ദ​ര​നാ​ണ്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പാ​ർ​ട്ടി​യി​ൽ ല​ഭി​ച്ച നേ​തൃ​പ​ദ​വി​യെ സിപിഎം കേ​ന്ദ്ര​ങ്ങ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. സം​ഘ​ട​നാ രം​ഗ​ത്ത് മി​ക​വു​കാ​ട്ടി​യ​തി​ന്‍റെ അം​ഗീ​കാ​ര​മാ​യും സ്ഥാ​ന​ല​ബ്ധി​യെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ന്നു