പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തി
Monday, October 18, 2021 10:43 PM IST
തെ​ന്മ​ല: ക​ന​ത്ത മ​ഴ​യ്ക്ക് ക​ഴി​ഞ്ഞ പ​ക​ല്‍ ശ​മ​നം വ​ന്ന​തോ​ടെ ക​ല്ല​ട​യാ​റ്റി​ലും പോ​ഷ​ക തോ​ടു​ക​ളി​ലും നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു. ഇ​തോ​ടെ തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ലും വ​ലി​യ കു​റ​വ് ഉ​ണ്ടാ​യി.
ഇ​ന്ന​ലെ വൈ​കുന്നേരം അ​ഞ്ചിനുള്ള റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 114.88 മീ​റ്റ​റാ​ണ്. 115.34 വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ മൂ​ന്ന് ഷ​ട്ട​റു​ക​ളും 160 സെ.​മി വ​രെ ഉ​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ ഷ​ട്ട​റു​ക​ള്‍ 140 സെ.​മി യി​ലേ​ക്ക് താ​ഴ്ത്തി. അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച മു​ത​ല്‍ വീ​ണ്ടും ക​ന​ത്ത മ​ഴ ഉ​ണ്ടാ​കു​മെ​ന്നു​ള്ള മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് അ​ണ​ക്കെ​ട്ടി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്.
കെ​ഐ​പി എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്താ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​ന​ലൂ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല ഭ​ര​ണ​കൂ​ടം ക​ന​ത്ത ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തി​യ​തോ​ടെ ഇ​വി​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​യ​റി​യ വെ​ള്ളം ഉ​ട​ന്‍ താ​ഴു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.