മ​ഴ മു​ന്ന​റി​യി​പ്പ് : അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ പോ​ലീ​സ് സ​ജ്ജം
Tuesday, October 19, 2021 11:35 PM IST
അ​ഞ്ച​ല്‍ : ഇ​ന്ന് മു​ത​ല്‍ ക​ന​ത്ത മ​ഴ വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ലൂ​ര്‍ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ല്ലാം ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട​ന്നും അ​താ​ത് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ​ന്നും പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദ് പ​റ​ഞ്ഞു.
കു​ള​ത്തു​പ്പു​ഴ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റാ​നും മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​നും ഇ​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വേ​ഗ​ത്തി​ല്‍ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ഡി​വൈ​എ​സ്പി സ​ന്ദ​ര്‍​ശി​ച്ചു. കു​ള​ത്തു​പ്പു​ഴ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍ ഗി​രീ​ഷ്‌, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​അ​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ റാ​ഫി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ശോ​ഭ​ന എ​ന്നി​വ​രും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ എ​ത്തി​യി​രു​ന്നു.