കി​ള്ളി​പ്പാ​ല​ത്ത് ക​ഞ്ചാ​വ് റെ​യ്ഡി​നെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ബോം​ബെ​റി​ഞ്ഞു
Tuesday, October 19, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രേ കി​ള്ളി​പ്പാ​ല​ത്ത് ബോം​ബെ​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. മ​ണ​ക്കാ​ട് കു​ന്നും​പു​റം യോ​ഗീ​ശ്വ​രാ​ല​യം വീ​ട്ടി​ൽ ര​ജീ​ഷ് (22) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഓ​ടി ര​ക്ഷ​പ്പെ​ട്ട ര​ണ്ടു പേ​ർ​ക്കാ​യി തെര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. അ​ഞ്ചു കി​ലോ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ, മൂ​ന്ന് എ​യ​ർ പി​സ്റ്റ​ലു​ക​ൾ, വെ​ട്ടു​ക​ത്തി എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
പോ​ലീ​സി​നു ല​ഭി​ച്ച ര​ഹസ്യവി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കി​ള്ളി​പ്പാ​ല​ത്തു​ള​ള കി​ള്ളി ടൂ​റി​സ്റ്റ്ഹോ​മി​ൽ രാ​വി​ലെ 11.20 ഓ​ടെ റെ​യ്ഡി​നെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി​യ​തോ​ടെ നാ​ട​ൻ പ​ട​ക്കമെറി​ഞ്ഞ​ശേ​ഷം ര​ണ്ടു​പേ​ർ ബാ​ൽ​ക്ക​ണി വ​ഴി ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വൈ​രാ​ഗ്യം​മൂ​ലം സി​റ്റി​യി​ൽ അ​ടു​ത്തി​ടെ പ​ല കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ടീം ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ഡ്ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ടീം, ​ക​ര​മ​ന പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ന് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ, ഫോ​ർ​ട്ട് എ​സി​പി ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​മ​ന എ​സ്എ​ച്ച്ഒ ബി. ​അ​നീ​ഷ്, എ​സ്ഐ​മാ​രാ​യ മി​ഥു​ൻ, അ​ശോ​ക് കു​മാ​ർ, ബൈ​ജു. വി​ൽ​ഫ്ര​ഡ് ജോ ​എ​ന്നി​വ​രും പോ​ലീ​സു​കാ​രാ​യ വി​നോ​ജ്, സു​ജി​ത്, ശ്രീ​നു എ​ന്നി​വ​രും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ടീം ​അം​ഗ​ങ്ങ​ളാ​യ സ​ജി​കു​മാ​ർ ,വി​നോ​ദ്, ര​ഞ്ജി​ത്, പ്ര​ശാ​ന്ത്, ല​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.