മ​ത തീ​വ്ര​വാ​ദ ത​ത്വ​ശാ​സ്ത്ര​ങ്ങ​ളെ സ​മ​ന്വ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ നേ​രി​ടു​ന്ന ത​ല​മു​റ അ​നി​വാ​ര്യം: മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ
Wednesday, October 20, 2021 10:37 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ത തീ​വ്ര​വാ​ദ ത​ത്വ​ശാ​സ്ത്ര​ങ്ങ​ളോ​ടും വ​ർ​ഗീ​യ​ത​യോ​ടും സ്നേ​ഹ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന യു​വ​ത​ല​മു​റ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മാ​ന​വി​ക​ത​യ്ക്കും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ക​ർ​മ​പ​ദ്ധ​തി​ക​ളി​ലൂ​ടെ വ​രും ത​ല​മു​റ​യെ മ​താ​തീ​ത ചി​ന്ത​ക​ളി​ലേ​ക്ക് ന​യി​ക്കു​വാ​ൻ സം​ഘ​ട​ന​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ. കൊ​ട്ടാ​ര​ക്ക​ര പ്ര​സ് ക്ല​ബി​ൽ പ്രഫ. ​ടി. ​ജെ.​ ജോ​സ​ഫ് ര​ചി​ച്ച അ​റ്റു​പോ​കാ​ത്ത ഓ​ർ​മ​ക​ൾ എ​ന്ന ആ​ത്മ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന പു​സ്ത​ക ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തു​ല്യ പ്ര​ധാ​ന്യം ന​ൽ​കി എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും ത​ത്വ​ങ്ങ​ൾ ച​രി​ത്ര​പ​ശ്ചാ​ചാ​ത്ത​ല​ത്തോ​ടെ പ​ഠി​പ്പി​ക്കു​ന്ന​തും മ​നു​ഷ്യ​ർ ക​ല​ർ​പ്പി​ല്ലാ​ത്ത മ​ത വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തും ലോ​ക​ത്തെ മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​മെ​ന്നും അ​മ്പ​ല​ങ്ങ​ളും പ​ള്ളി​ക​ളും തൊ​ട്ടു​രു​മ്മി നി​ൽ​ക്കു​ന്ന കേ​ര​ളം മ​ത സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ഴു​ത്തു​കാ​ര​ൻ ടി.​കെ.​വി​നോ​ദ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ​പി.​കെ.​ജോ​ൺ​സ​ൺ, വൈ​എം​സി​എ മു​ൻ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി, താ​ലൂ​ക്ക് ലൈ​ബ്ര​റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, ക​രി​ക്കം ജ​ന​കീ​യ​വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ബി​നു മാ​ത്യു, ടി.​സു​നി​ൽ​കു​മാ​ർ,കി​ര​ൺ ബോ​ധി, രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​ല​ച്ചി​റ പി.​കെ.​വി.​ഗ്ര​ന്ഥ​ശാ​ല, സ​ദാ​ന​ന്ദ​പു​രം ഇ​ഞ്ച​യ്ക്ക​ൽ അ​ച്യു​ത​മേ​നോ​ൻ സം​സ്കാ​രി​ക ഗ്ര​ന്ഥ​ശാ​ല, ക​രി​ക്കം ജ​ന​കീ​യ​വാ​യ​ന​ശാ​ല എ​ന്നീ ഗ്ര​ന്ഥ​ശാ​ല​ക​ൾ ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.