കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ ച​ര​മ​ദി​നം ആ​ച​രി​ച്ചു
Wednesday, October 20, 2021 11:43 PM IST
കൊ​ട്ടാ​ര​ക്ക​ര:​ അ​തു​ല്യ ന​ട​ൻ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ 35 മ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നം കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ​ൻ.​ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച യോ​ഗം മ​ന്ത്രി ശ്രീ.​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ൻ എം ​എ​ൽ എ ​ പി.​അ​യി​ഷാ പോ​റ്റി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഫൗ​ണ്ടേ​ഷ​ന്‍റെ നി​വേ​ദ​നം കൂ​ടി പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു പ​റ​ഞ്ഞു.
എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജ്ജ് ഓ​ണ​ക്കൂ​ർ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഔ​സേ​പ്പ​ച്ച​ൻ, ശോ​ഭാ മോ​ഹ​ൻ, കാ​ഥി​ക​ൻ വി.​ഹ​ർ​ഷ​കു​മാ​ർ , കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ്മ ത​മ്പു​രാ​ൻ, ഡെ: ​ക​ള​ക്ട​ർ അ​നി​ൽ​കു​മാ​ർ, ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​ക​ലാ​കാ​ര​ൻ, ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ന​ക​ല​ത, മു​ട്ട​റ ഉ​ദ​യ​ഭാ​നു, സൈ​നു​ലാ​ബ്ദീ​ൻ, ഡോ.​എ​സ്.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, രാ​മാ​നു​ജ​ൻ ത​മ്പി, സി.​ശ​ശി​ധ​ര​ൻ പി​ള്ള, ല​താ പ​യ്യാ​ളി​ൽ, ജി.​വി​ക്ര​മ​ൻ പി​ള്ള, ഇ​ട​ക്കി​ടം ആ​ന​ന്ദ​ൻ, എം.​പി.​വി​ശ്വ​നാ​ഥ​ൻ, അ​നി​യ​ൻ​കു​ഞ്ഞ്, ശി​വ​വി​ലാ​സം തു​ള​സി, ഷീ​ല ജ​ഗ​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. യു​വ​ക​വി​ക​ൾ അ​ജ​യ​ൻ കൊ​ട്ട​റ , അ​രു​ൺ​കു​മാ​ർ അ​ന്നൂ​ർ , കാ​ക്കാ​രി​ശ്ശി ക​ലാ​കാ​ര​ൻ താ​മ​ര​ക്കു​ടി ഹ​രി​കു​മാ​ർ, മാ​ധ​വ് സു​കു​മാ​ർ ,ഗാ​യി​ക സി​താ​ര തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​ലാ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി.

വെ​ര്‍​ച്വ​ല്‍ അ​ഡ്മി​ഷ​ന്‍

കൊല്ലം: ഐ.​എ​ച്ച്.​ആ​ര്‍.​ഡി എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേ​ജു​ക​ളി​ല്‍ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്‌​മെന്‍റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ളേ​ജു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​രി​ട്ടോ വെ​ര്‍​ച്വ​ല്‍ വ​ഴി​യോ അ​ഡ്മി​ഷ​ന്‍ നേ​ടാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.ihrd.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍- 0471 2322985, 0471 2322501.