പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് അ​തി​പ്ര​ധാ​നം: ബാ​ലാ​വ​കാ​ശ ക​മ്മീഷ​ന്‍
Monday, October 25, 2021 11:16 PM IST
കൊല്ലം: അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, സ്‌​കൂ​ളി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക, സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യ്ക്കാ​യു​ള്ള ന​ട​പ​ടി​ക​ള്‍ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​ന് ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ക​ര്‍​ത്ത​വ്യ വാ​ഹ​ക​രു​ടെ കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശം.

സ്‌​കൂ​ളു​ക​ളി​ലു​ള്ള കി​ണ​റു​ക​ളി​ലെ ജ​ലം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം. ല​ഹ​രി​ഉ​പ​ഭോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ല്‍​ക്ക​ര​ണം ഉ​റ​പ്പാ​ക്ക​ണം. പോ​ലീ​സ്, എ​ക്‌​സൈ​സ് നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തി​ന് പ്രാ​മു​ഖ്യം ന​ല്‍​കി സ്‌​കൂ​ളി​ലും പ​രി​സ​ര​ത്തും വീ​ടു​ക​ളി​ലും ശു​ചി​ത്വ പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്ക​ണം.

ആ​റ് വ​യ​സ്സു മു​ത​ലു​ള്ള കു​ട്ടി​ക​ളു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്ക​ണം. ശാ​രീ​ര​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രും പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രു​മാ​യ കു​ട്ടി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. സ്‌​കൂ​ള്‍ ആ​രോ​ഗ്യ പ​ദ്ധ​തി വീ​ണ്ടും തു​ട​ങ്ങ​ണം. കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. 20 മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം നി​ല​നി​റു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പാ​ല​നം കൃ​ത്യ​മാ​ക്കു​ന്ന​തി​ന് സ്റ്റു​ഡ​ന്‍​ഡ് പോ​ലീ​സിന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി തെ​ര്‍​മ​ല്‍ സ്‌​കാ​ന​റു​ക​ള്‍ ല​ഭ്യ​മാ​ക്ക​ണമെന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.വി.മ​നോ​ജ് കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗം റെ​നി ആന്‍റ​ണി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ജി. ​പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍, എ​സ്പി​സി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍ കു​മാ​ര്‍, ഡി. ​ഇ. ഒ​മാ​ര്‍, എ​ഇഒ​മാ​ര്‍, വി​വി​ധ വ​കു​പ്പ്ത​ല പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.