മീ​നാ​ട് ഏ​ല മ​ണ്ണി​ട്ട് നി​ക​ത്ത​ൽ: മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി
Monday, October 25, 2021 11:16 PM IST
ചാ​ത്ത​ന്നൂ​ർ: കൃ​ഷി​വ​കു​പ്പി​ന്‍റെ ഡേ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​മീ​നാ​ട് ഏ​ല​മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രെ നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മു​ഖ്യ​മ​ന്ത്രി​ക്കും മീ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പ​രാ​തി ന​ൽ​കി.
ഏ​ല നി​ക​ത്ത​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ തോ​ടി​നും മീ​നാ​ട് ഏ​ലാ​യ്ക്കും മ​ധ്യേ മ​തി​ൽ കെ​ട്ടി ഏ​ലാ നി​ക​ത്താ​ൻ നീ​ക്കം തു​ട​ങ്ങി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ചാ​ത്ത​ന്നൂ​ർ തോ​ടി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഇ​പ്പോ​ൾ മ​തി​ലു കെ​ട്ടി​ത്തി​രി​ക്കു​ന്ന പ്ര​ദേ​ശം പോ​ള​ച്ചി​റ ഏ​ല​യു​ടെ ഭാ​ഗ​മാ​യ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ണ് മ​തി​ൽ കെ​ട്ടി വേ​ർ​തി​രി​ച്ച് ഭാ​വി​യി​ൽ നി​ക​ത്ത​ൽ ശ്ര​മം ന​ട​ത്തു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി നെ​ൽ​കൃ​ഷി ന​ട​ത്തി വ​രു​ന്ന ഏ​ല​യി​ൽ കൃ​ഷി അ​സാ​ധ്യ​മാ​ക്കും.
ഏ​ല​സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ച്ച​ർ പ്രൊ​ട്ട് ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ ,ആ​ർ .ര​ജ്ഞി​ത്ത്, കെ.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.