വാ​യ​ന ജ​ന​കീ​യ​മാ​വ​ണം: കെ.​വി.മോ​ഹ​ന്‍​കു​മാ​ര്‍
Monday, October 25, 2021 11:16 PM IST
കൊ​ല്ലം: അ​ക്കാ​ദ​മി​ക് ത​ല​ത്തി​ല്‍ നി​ന്നും വാ​യ​ന സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് ഇ​റ​ങ്ങി​ചെ​ല്ല​ണ​മെ​ന്ന് വ​യ​ലാ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വ് കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ മ​നു​ഷ്യ​ര്‍ ജീ​വി​ക്കു​ന്ന തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് വാ​യ​ന ക​ട​ന്നു​ചെ​ല്ല​ണം.
ജി​ല്ലാ ലൈ​ബ്ര​റി വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കൊ​ല്ലം പു​സ്ത​കോ​ത്സ​വം ​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലു​മു​ള്ള എ​ഴു​ത്തു​കാ​ര്‍ അ​വ​രു​ടെ ആ ​കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​ത​ത്തെ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത് സ്വ​ന്തം കൃ​തി​ക​ളി​ലൂ​ടെ​യാ​ണ്. എ​ഴു​ത്തു​കാ​ര​ന്‍റെ രാ​ഷ്ട്രീ​യം അ​വ​ന്‍റെ നി​ല​പാ​ടാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം ആ​വി​ഷ്ക്ക​രി​ക്കു​ന്ന​തി​ലൂ​ടെ എ​ഴു​ത്തു​കാ​ര​ന്‍ സ്വ​ന്തം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യാ​ണ്.
ജി​ല്ലാ ലൈ​ബ്ര​റി വി​ക​സ​ന സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ.​പി.​കെ.​ഗോ​പ​ന്‍ വാ​യ​നാ​മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.
ജി​ല്ലാ ലൈ​ബ്ര​റി വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ ഡി.​സു​കേ​ശ​ന്‍, സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗം ച​വ​റ.​കെ.​എ​സ്.​പി​ള്ള, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ഷാ​ജി, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഫ.​ബി.​ശി​വ​ദാ​സ​ന്‍ പി​ള്ള, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​ബാ​ല​ച​ന്ദ്ര​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സിക്യൂട്ടിവ് അം​ഗം പി.​ഉ​ഷാ​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജ​യ​പ്ര​കാ​ശ് മേ​നോ​ന്‍, ഡോ.​കെ.​ബി.​ശെ​ല്‍​വ​മ​ണി, പി.​കൃ​ഷ്ണ​ന്‍​കു​ട്ടി, വി.​വി​ജ​യ​കു​മാ​ര്‍, ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ അ​റു​പ​തി​ല​ധി​കം പ്ര​സാ​ധ​ക​ര്‍ ആ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നും എ​ണ്ണൂ​റോ​ളം ലൈ​ബ്ര​റി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പു​സ്ത​കം വാ​ങ്ങും. 29 ന് ​സ​മാ​പി​ക്കും.