പിഎ​സ് സി ​പ​രീ​ക്ഷ: പു​തു​ക്കി​യ തീ​യ​തി
Monday, October 25, 2021 11:16 PM IST
കൊല്ലം: പി​എ​സ് സി ഒ​ക്ടോ​ബ​ര്‍ 21 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍/​ഹെ​ഡ് ഡ്രാ​ഫ്റ്റ്മാ​ന്‍/​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍(​സി​വി​ല്‍) ( 210/2019), അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ (സി​വി​ല്‍) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 125 /2020) പ​രീ​ക്ഷ 28ന് ​ഉ​ച്ച​യ്ക്ക് 2.30 മു​ത​ല്‍ 4.15 വ​രെ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും ര​ജി​സ്റ്റ​ര്‍ ന​മ്പ​റി​നും മാ​റ്റ​മി​ല്ല.

സീ​റ്റൊ​ഴി​വ്

കൊല്ലം: കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ല്‍ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ഐ.​ടി ഇ​ന്റ​ഗ്രേ​റ്റ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഡി​സൈ​ന്‍, ടെ​ക്‌​സ്‌​റ്റൈ​ല്‍ ആ​ന്‍​ഡ് അ​പ്പാ​ര​ല്‍ ഡി​സൈ​ന്‍, ഇ​ന്റ​ഗ്രേ​റ്റ​ഡ് ലൈ​ഫ് സ്‌​റ്റൈ​ല്‍ പ്രോ​ഡ​ക്റ്റ് ഡി​സൈ​ന്‍ എ​ന്നീ പി.​ജി ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ല്‍ സീ​റ്റ് ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ഡി​ഗ്രി 55% മാ​ര്‍​ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ 1000 രൂ​പ ആ​പ്ലി​ക്കേ​ഷ​ന്‍ ഫീ​സ് കെ​എ​സ് ഐ​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ അ​ട​ച്ച​തി​ന്‍റെ ര​സീ​ത് www.ksid. ac.in നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ എ​ന്നി​വ സ​ഹി​തം 29ന് ​മൂ​ന്ന് മ​ണി​ക്ക് മു​മ്പ് അ​പേ​ക്ഷി​ക്ക​ണം. ഓ​ണ്‍​ലൈ​ന്‍ അ​ഭി​മു​ഖം 30 ന്.