സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​യാ​ണ് ആ​ർ​ദ്രം മി​ഷ​ൻ: കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ
Sunday, November 21, 2021 10:47 PM IST
കൊല്ലം: ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​യാ​ണ് ആ​ർ​ദ്രം മി​ഷ​നെ​ന്ന് മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ. 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ര്‍​ദ്ര കേ​ര​ളം പു​ര​സ്‌​കാ​ര വി​ത​ര​ണം സി. ​കേ​ശ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ർ​പ്പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നു​ള്ള പു​ര​സ്‌​കാ​ര തു​ക​യാ​യ 10 ല​ക്ഷം രൂ​പ​യും മെ​ാമന്‍റോയും മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ യു. ​പ​വി​ത്ര,ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

ആ​ർ​ദ്രം മി​ഷന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണ്. ഇ​നി​യും ആ​രോ​ഗ്യ​രം​ഗ​ത്ത് മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന് ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ർ​ദ്രം മി​ഷ​നി​ലൂ​ടെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ​യും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഇ​ത്ത​ര​ത്തി​ൽ മ​റ്റ് ആ​ശു​പ​ത്രി​ക​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്(​മൂ​ന്ന് ല​ക്ഷം), ജി​ല്ലാ ത​ല​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ആ​ല​പ്പാ​ട്(​അ​ഞ്ച് ല​ക്ഷം), ക്ലാ​പ്പ​ന (​മൂ​ന്ന് ല​ക്ഷം) പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ന​വ​കേ​ര​ള ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ർ​ദ്രം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്.

ച​ട​ങ്ങി​ൽ മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ന്‍. കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ്, ആ​ല​പ്പാ​ട് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ഉ​ല്ലാ​സ്, ക്ലാ​പ്പ​ന ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​ജെ മ​ണി​ക​ണ്ഠ​ന്‍, എ​ന്‍​എ​ച്ച്​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ദേ​വ് കി​ര​ണ്‍, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.