പു​ന​ലൂ​ർ-പ​ത്ത​നാ​പു​രം റോ​ഡ് ന​വീ​ക​ര​ണം യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു
Thursday, November 25, 2021 11:29 PM IST
അനിൽ പന്തപ്ലാവ്

പു​ന​ലൂ​ർ: മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ പു​ന​ലൂ​ർ - പ​ത്ത​നാ​പു​രം റോ​ഡി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

വാ​ഹ​ന ഗ​താ​ഗ​തം തി​രി​ച്ചു​വി​ടാ​ൻ ക​ഴി​യാ​ത്ത​തും യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.14 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​ൽ എ​ല്ലാ​യി​ട​ത്തും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​യാ​ണ് ഏ​റെ ദു​ഷ്ക​രം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ളും ബ​സു​ക​ളി​ലെ​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ ക​ന​ത്ത മ​ഴ കൂ​ടി​യാ​യ​പ്പോ​ൾ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യും പൂ​ർ​ണമാ​യി. ​റോ​ഡി​ൽ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു ക​ഴി​ഞ്ഞു. ഫ​ല​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തു​മൂ​ലം റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും കു​ഴി​ക​ളെ​ടു​ക്കു​ക​യും ക​ലു​ങ്ക് നി​ർ​മി​ക്കു​ക​യും മ​റ്റും ചെ​യ്യു​ന്നു​ണ്ട്. ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ന് ക​ട​ന്നു പോ​കാ​ൻ പ​റ്റു​ന്ന വീ​തി മാ​ത്ര​മാ​ണ് ചി​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ത്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും വ​ലി​യ കു​ഴി​ക​ളും തു​റ​സാ​യ ഓ​ട​ക​ളും യാ​ത്ര​ക്കാ​രി​ൽ ഭീ​തി ജ​നി​പ്പി​യ്ക്കു​ക​യാ​ണ്.​ ഇ​തി​നി​ട​യി​ലാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ഇ​തു​വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്‌.

ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​യ്ക്കു​ന്നി​ല്ല. കു​ന്നി​ക്കോ​ട് പ​ത്ത​നാ​പു​രം വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്കും മ​റ്റും പോ​കാ​ൻ ക​ഴി​യു​മെ​ന്നി​രി​യ്ക്കെ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ടാ​ത്ത​ത് വി​വാ​ദ​മാ​യി​ട്ടു​ണ്ട്. മി​ക്ക സ​മ​യ​വും മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​യ്ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടി​ല്ല .റോ​ഡി​ൽ മി​ഷ്യ​നു​ക​ളും മ​റ്റും നി​ര​ത്തി​യി​ട്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ ഇ​തു​വ​ഴി ക​ട​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടു​ക​യാ​ണ്.​പു​ന​ലൂ​ർ- പ​ത്ത​നാ​പു​രം റൂ​ട്ടി​ൽ അ​ര​മ​ണി​ക്കൂ​ർ യാ​ത്ര​യേ​യു​ള്ളു​വെ​ങ്കി​ലും ഗ​താ​ഗ​ത സ്തം​ഭ​നം മൂ​ലം ഇ​പ്പോ​ൾ യാ​ത്ര​യ്ക്ക് ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം എ​ടു​ക്കു​ന്നു​ണ്ട്‌. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​ട്ടു​ണ്ട്. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല്ല. ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ണി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.