അ​ദാ​ല​ത്ത് 29ന്
Friday, November 26, 2021 11:12 PM IST
കൊല്ലം: ദേ​ശീ​യ​പാ​ത 66 നാ​ല്പ​ത്ത​ഞ്ച് മീ​റ്റ​ര്‍ വീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭൂ​വു​ട​മ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ന് 29ന് ​അ​ദാ​ല​ത്ത് ന​ട​ത്തും. ആ​ദി​ച്ച​ന​ല്ലൂ​ര്‍, ത​ഴു​ത്ത​ല, മ​യ്യ​നാ​ട,് ശ​ക്തി​കു​ള​ങ്ങ​ര വി​ല്ലേ​ജു​ക​ളി​ലെ ഇ​നി​യും രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നു​ള്ള ഭൂ​വു​ട​മ​ക​ള്‍ 29ന് ​ഭൂ​മി സം​ബ​ന്ധി​ച്ച അ​സ​ല്‍ ആ​ധാ​രം, മു​ന്നാ​ധാ​രം, പു​തി​യ ക​രം ര​സീ​ത്, കൈ​വ​ശ/ ജ​പ്തി -ബാ​ധ്യ​ത ര​ഹി​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ കെ​ട്ടി​ട നി​കു​തി ര​സീ​ത്, ആ​ധാ​ര്‍ /പാ​ന്‍ കാ​ര്‍​ഡു​ക​ള്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം വ​ട​ക്കേ​വി​ള വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പെ​ഷല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നേ​രി​ട്ട് എ​ത്തി​ച്ചേ​ര​ണം.