വി​ര​ണ്ടോ​ടി​യ ആ​ന എം​സി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി
Friday, November 26, 2021 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ന്നെ​ള്ള​ള​ത്തി​നു കൊ​ണ്ട് വ​ന്ന ആ​ന വി​ര​ണ്ടോ​ടി. എം​സി റോ​ഡി​ലെ​ത്തി​യ ആ​ന, റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന​യെ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡും പാ​പ്പാ​ൻ​മാ​രും ചേ​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ത​ള​ച്ചു.

വെ​ട്ടി​ക്ക​വ​ല ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​ഉ​ൽ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ എ​ഴു​ന്നെ​ള്ളി​ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന നെ​ടു​മ​ൺ​കാ​വ് മ​ണി​ക​ണ്ഠ​നെ​ന്ന ആ​ന​യാ​ണ് വി​ര​ണ്ടോ​ടി​യ​ത്. രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ന​യ്ക്കു മു​ന്നി​ലൂ​ടെ പൂ​ച്ച ഓ​ടി​യ​താ​ണ് ആ​ന വി​ര​ളാ​ൻ കാ​ര​ണ​മെ​ന്ന് പാ​പ്പാ​ൻ​മാ​ർ​ പ​റ​ഞ്ഞു. വി​ര​ണ്ടോ​ടി​യ ആ​ന ആ​റു കി​ലോ​മീ​റ്റ​റോ​ളം ഓ​ടി എം​സി റോ​ഡി​ലെ പ​ന​വേ​ലി ഭാ​ഗ​ത്തെ​ത്തി നി​ല​യു​റ​പ്പി​ച്ചു.

ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ നി​ന്ന ആ​ന ഇ​ട​റോ​ഡി​ലേ​ക്ക് ക​യ​റി​യ​തി​നു ശേ​ഷ​മാ​ണ് എം​സി റോ​ഡി​ലെ ഗ​താ​ഗ​ത ത​ട​സം മാ​റി​യ​ത്. ഇ​ര​ണൂ​ർ റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ന്ന ആ​ന പി​ന്നീ​ട് ക​ക്കാ​ട് ഭാ​ഗ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ലെ​ത്തി നി​ല​യു​റ​പ്പി​ച്ചു. പോ​ലീ​സ് സം​ഘ​വും പ്ര​ദേ​ശ​ത്തെ​ത്തി​യി​രു​ന്നു. പാ​പ്പാ​ൻ​മാ​ർ പ​ഴ​ക്കു​ല​യും മ​റ്റും ന​ൽ​കി ത​ള​യ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് എ​ല​ഫ​ന്‍റ് സ്ക്വാ​ഡെ​ത്തി പാ​പ്പാ​ൻ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ട​മെ​റി​ഞ്ഞ് ആ​ന​യെ ത​ള​ക്കു​ക​യാ​യി​രു​ന്നു.

എ​ല​ഫ​ന്‍റ് സ്ക്വാ​ഡ് എ​ത്താ​ൻ വൈ​കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി. മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യെ​ങ്കി​ലും ആ​ന ആ​രെ​യും ഉ​പ​ദ്ര​വി​ക്കു​ക​യോ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യോ ചെ​യ്തി​ല്ല.