മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം നടത്തി
Saturday, November 27, 2021 10:47 PM IST
പു​ന​ലൂ​ർ: ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം നടത്തി.
ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി ജെ ​കോ​യി​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​ല്ല​ക്ക​ര, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി ​ജെ ചെ​റി​യാ​ന് അം​ഗ​ത്വം ന​ൽ​കി​ വിതരണം നി​ർ​വഹി​ച്ചു.
വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക, സ്വ​ന്ത​മാ​യി കൃ​ഷി​യു​ള്ള ക​ർ​ഷ​ക​ന്‍റെ പു​ര​യി​ട​ത്തി​ൽ ക​യ​റു​ന്ന വ​ന്യ​ജീ​വി​ക​ളെ വെ​ടി വ​യ്ക്കാ​ൻ ഉ​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ക, പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.