സ്റ്റാ​ര്‍​ട്ട് അ​പ്പ് സം​രം​ഭ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം
Saturday, November 27, 2021 11:23 PM IST
കൊല്ലം: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് സ്റ്റാ​ര്‍​ട്ട് അ​പ്പ് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യം. വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി യൂ​ത്ത് ടെ​ക് സ്റ്റാ​ര്‍​ട്ട് അ​പ്പ് സം​രം​ഭ​ങ്ങ​ള്‍​ക്ക് നി​ക്ഷേ​പ സ​ഹാ​യ​മെ​ന്ന നൂ​ത​ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് തു​ക അ​നു​വ​ദി​ക്കു​ക. ഐടിഐ, പോ​ളി​ടെ​ക്‌​നി​ക്, എ​ന്‍​ജി​നീ​യ​റി​ങ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ 18നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​സം​രം​ഭ​ക​ര്‍ ഉ​ള്‍​പ്പെ​ട്ട ഉ​ല്‍​പാ​ദ​ന-​സേ​വ​ന സം​രം​ഭ​ത്തി​ന് പ​ദ്ധ​തി തു​ക​യു​ടെ 75 ശ​ത​മാ​നം പ​ര​മാ​വ​ധി മൂ​ന്നു​ല​ക്ഷം രൂ​പ വ​രെ​യാ​ണ് സ​ബ്‌​സി​ഡി.

എ​യ്ഡ്‌​സ് ദി​നാ​ഘോ​ഷം
വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ള്‍

കൊല്ലം: അ​സ​മ​ത്വ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാം എ​യി​ഡ്സും, മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം എ​ന്ന ഇ​ക്കൊ​ല്ല​ത്തെ ലോ​ക എ​യി​ഡ്‌​സ് ദി​ന സ​ന്ദേ​ശ​വു​മാ​യി ജി​ല്ല​യി​ലും വേ​റി​ട്ട പ​രി​പാ​ടി​ക​ള്‍.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 30 ന് ​ഉ​ച്ച​ക്ക് 1.30 മു​ത​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക്കാ​യി സ്‌​കി​റ്റ് മ​ത്സ​രം ഐഎംഎ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. കോ​ളേ​ജു​ക​ള്‍​ക്ക് 8075509728 ന​മ്പ​രി​ല്‍ വി​ളി​ച്ചു പ​ങ്കെ​ടു​ക്കാ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
വൈ​കുന്നേരം ആ​റി​ന് കെഎ​സ്ആ​ര്‍ടിസി സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ദീ​പം തെ​ളി​യി​ക്കും. എ​യി​ഡ്‌​സ് ദി​ന പ്ര​തി​ഞ്ജ​യു​മെ​ടു​ക്കും.
ഡി​സം​ബ​ര്‍ ഒ​ന്നി​ന് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ ന​ട​ത്തും.