യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ അ​പ​മാ​നി​ച്ച ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Sunday, November 28, 2021 11:05 PM IST
കൊ​ല്ലം: യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഓ​ട്ടോ റി​ക്ഷ​യി​ൽ മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ പ​ര​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ര​വൂ​ർ കോ​ട്ട​പ്പു​റം വാ​വ​റ ഹൗ​സി​ൽ നൗ​ഫ​ൽ (29) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം കു​ട്ടൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ഓ​ട്ടോ റി​ക്ഷ​യി​ൽ ക​യ​റി പ​ര​വൂ​രി​ലേ​ക്ക് പോ​ക​വെ​യാ​ണ് സം​ഭ​വം. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി യു​വ​തി​യെ ഇ​യാ​ൾ മാ​ന​ഹാ​നി​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഓ​ട്ടോ റി​ക്ഷ​യി​ൽ നി​ന്നും ഇ​റ​ങ്ങി ന​ട​ന്നു​പോ​യ യു​വ​തി​യെ ഇ​യാ​ൾ പു​റ​കെ ഓ​ട്ടോ​യി​ൽ ചെ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ര​വൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.