ഈ​യം​കു​ന്ന്-ത​ട്ട​ത്ത് ജം​ഗ്ഷ​ൻ റോ​ഡ് ത​ക​ർ​ന്നു
Monday, November 29, 2021 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: ഈ​യാം​കു​ന്ന്- ത​ട്ട​ത്ത് ജം​ഗ്ഷ​ൻ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്നു. എം​സി റോ​ഡി​ൽ നി​ന്നും ഈ​യം​കു​ന്നു വ​ഴി പോ​കു​ന്ന റോ​ഡ് പൊ​ട്ടി പൊ​ളി​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.
ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ ക്കാ​രും പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളും തി​ങ്ങി​പ്പാ​ർ​ക്കു​ക​യും വി​ദ്യാ​ർ​ഥി ക​ൾ അ​ട​ക്കം ഒ​ട്ടേ​റെ പേ​ർ ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ക​യും ചെ​യു​ന്ന റോ​ഡാ​ണി​ത്. എം​സി റോ​ഡി​ൽ നി​ന്നും ഉ​മ്മ​ന്നൂ​ർ, നെ​ല്ലി​ക്കു​ന്നം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ഈ ​പാ​ത. റോ​ഡി​ന്‍റെ ത​ക​ർ​ച്ച മൂ​ലം അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലും വാ​ട​ക വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​വാ​ൻ മ​ടി​ക്കു​ക​യാ​ണ്. സ്ഥ​ലം എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് വീ​തി കൂ​ട്ടി പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​നാ​വ​ശ്യ​പ്പെ​ട്ട് കൗ​ൺ​സി​ല​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് മ​ന്ത്രി ബാ​ല​ഗോ​പാ​ലി​ന് നി​വേ​ദ​നം ന​ൽ​കി.