ഭി​ക്ഷ​യാ​ചി​ച്ചു ന​ട​ന്ന വ​യോ​ധി​ക​നെ ആ​ശ്ര​യ​യി​ലെ​ത്തി​ച്ചു
Monday, November 29, 2021 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്ന് കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഭി​ക്ഷ​യാ​ചി​ച്ചു വ​ന്ന വ​യോ​ധി​ക​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ സ്വ​ദേ​ശി​യാ​യ കൊ​ച്ചു​ണ്ണു​ണ്ണി​യെ​യാ​ണ്(79) ആ​ശ്ര​യ ഏ​റ്റെ​ടു​ത്ത​ത്. എം​സി റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നു​കൊ​ണ്ടു​ള്ള ഇ​യാ​ളു​ടെ മി​ക്ക യാ​ത്ര​ക​ളും. പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് കൊ​ച്ചു​ണ്ണു​ണ്ണി അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത് .
ക​ട​യി​ൽ സെ​യി​ൽ​സ്മാ​നാ​യി​രു​ന്ന കൊ​ച്ചു​ണ്ണു​ണ്ണി​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ​തോ​ടെ​യാ​ണ് ജീ​വി​തം വീ​ൽ​ച്ചെ​യ​റി​ലാ​യ​ത്.
തി​ര​ക്കേ​റി​യ എം​സി റോ​ഡി​ൽ കൊ​ച്ചു​ണ്ണു​ണ്ണി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​വാ​തി​രി​ക്കാ​നാ​യി കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജോ​സ​ഫ് ലി​യോ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ് ഐ ​ദീ​പു കെ. ​എ​സ്, സി​പി​ഒ​മാ​രാ​യ ആ​ർ. കി​ര​ൺ, വി. ​വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ണ് ആ​ശ്ര​യി​ൽ എ​ത്തി​ച്ച​ത്. ആ​ശ്ര​യ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചു​ണ്ണൂ​ണ്ണി​യെ ഏ​റ്റെ​ടു​ത്തു.