ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Tuesday, November 30, 2021 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. വാ​ള​കം പ​ന​വേ​ലി ഉ​ളി​യ​നാ​ട് സ്വ​ദേ​ശി പോ​ൾ സ്റ്റാ​റ്റാ​ലി​ൻ (32)നാ​ണ് പ​രി​ക്കേ​റ്റ​ത്.​കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​യാ​ളെ വി​ദ​ഗ്ധ ചി​കി​ൽ​സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയി​ലേ​ക്ക് മാ​റ്റി.
പു​ത്തൂ​ർ തേ​വ​ല​പ്പു​റം പാ​റ​യി​ൽ മു​ക്കി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടി​പ്പ​റി​ലി​ടി​ച്ച ബൈ​ക്ക് സ​മീ​പ​ത്തെ വാ​ഴ തോ​ട്ട​ത്തി​ത്തി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്രി​ക​ന്‍റെ കാ​ലു​ക​ൾ​ക്കാ​ണ് ക്ഷ​തം സം​ഭ​വി​ച്ച​ത്.​ പു​ത്തൂ​രി​ൽ നി​ന്നു പോ​ലീ​സെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ബൈ​ക്ക് യാ​ത്രി​ക​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു

പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ
സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ബി​ജെ​പി​ക്ക്

കു​ണ്ട​റ: പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ചെ​റു​മൂ​ട് ഐ​ടി വാ​ർ​ഡ് മെ​മ്പ​റാ​യ ശ്രു​തി.​എ​സി​നെ ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
നാ​ല് അം​ഗ​ങ്ങ​ളു​ള്ള ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും ഓ​രോ അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്ന കോ​ൺ​ഗ്ര​സ് അം​ഗം രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.